കാലിക്കറ്റ് സര്‍വ്വകലാശാലയിലെ മികച്ച അദ്ധ്യാപകര്‍ക്കുള്ള പുരസ്‌കാരം സെന്റ്.ജോസഫ്‌സ് കോളേജിലെ രണ്ടു പേര്‍ക്ക്.

1973

കാലിക്കറ്റ് സര്‍വ്വകലാശാലയിലെ മികച്ച അദ്ധ്യാപകര്‍ക്കുള്ള എം .എം ഗനി പുരസ്‌കാരത്തിന് ഇരിങ്ങാലക്കുട സെന്റ്.ജോസഫ്‌സ് കോളേജിലെ അദ്ധ്യാപകരായ Dr. എന്‍.ആര്‍.മംഗളാംബാള്‍, Dr. Sr. റോസ് ആന്റോ എന്നിവര്‍ അര്‍ഹരായി. കാലിക്കറ്റ് സര്‍വ്വകലാശാലയിലെ ഒന്നാമത്തെ വൈസ് ചാന്‍സലറായിരുന്ന Prof. എം.എം.ഗനിയുടെ പേരില്‍ സര്‍വ്വ്വകലാശാല ഏര്‍പ്പെടുുത്തിയിട്ടുള്ള അവാര്‍ഡാണിത്. 2016-17 അദ്ധ്യയന വര്‍ഷത്തിലേതാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന ഈ പുരസ്‌കാരം.ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സിലെ മാത്തമാറ്റിക്‌സ് വിഭാഗം മേധാവിയാണ് Dr NR മംഗളാംബാള്‍. Dr. Sr. റോസ് ആന്റോ ഹിന്ദി വിഭാഗം മേധാവിയാണ്.
ഗണിത ശാസ്ത്ര ഗവേഷണങ്ങളും പ്രബന്ധങ്ങളും അക്കാദമിക് എക്സ്റ്റന്‍ഷനുകളുമാണ് ചാലക്കുടി സ്വദേശിനിയായ Dr മംഗളാംബാളിന്റെ കര്‍മ്മമേഖല. സാമൂഹികസേവന രംഗത്ത് തനതു വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞ വ്യക്തിത്വമാണ് Dr Sr eറാസ് ആന്റോ. കഴിഞ്ഞ വര്‍ഷമാണ് സിസ്റ്റര്‍ ഒരു കിഡ്‌നി മറ്റൊരാള്‍ക്ക് ദാനമായി നല്‍കിയത്.

ഇരട്ട നേട്ടവുമായി സെന്റ് ജോസഫ്‌സ് സന്തോഷം പങ്കിടുമ്പോള്‍ ഇവര്‍ക്ക് ഇരുവര്‍ക്കും ഇത് റിട്ടയര്‍മെന്റ് സമ്മാനം കൂടിയുമാണ്. ഈ മാര്‍ച്ച് 31ന് ഇരുവരും സര്‍വ്വീസില്‍ നിന്നു വിരമിക്കും.

Advertisement