കലാലയരത്‌ന അവാര്‍ഡ് മമ്പാട് എം.ഇ.എസ് കോളേജ് വിദ്യാര്‍ത്ഥിനി ദിയാന നാദിറയ്ക്ക്.

352
Advertisement

ഇരിഞ്ഞാലക്കുട -കാലിക്കറ്റ് സര്‍വ്വകലാശാലയിലെ മികച്ച വിദ്യാര്‍ത്ഥിക്ക് മുന്‍ പ്രിന്‍സിപ്പല്‍ ഫാ.ജോസ് ചുങ്കന്റെ പേരില്‍ ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജ് ഏര്‍പ്പെടുത്തിയ കലാലയരത്‌ന പുരസ്‌കാരം മമ്പാട് എം.ഇ.എസ്.കോളേജ് വിദ്യാര്‍ത്ഥിനി ദിയാന നാദിറ പി. യ്ക്ക്. പുരസ്‌കാര സമിതി ചെയര്‍മാന്‍ ഡോ.മാത്യു പോള്‍ ഊക്കന്‍ കവീനര്‍ ഡോ.സെബാസ്റ്റ്യന്‍ ജോസഫ് എിവരാണ് പത്രക്കുറിപ്പില്‍ ഇക്കാര്യം അറിയിച്ചത്.
അക്കാദമിക നിലവാരം, സാമൂഹിക പ്രതിബദ്ധത, നേതൃത്വഗുണം എീ ഘടകങ്ങള്‍ പരിഗണിച്ച് 2007 മുതലാണ് കാലിക്കറ്റ് സര്‍വ്വകലാശാല യ്ക്കുകീഴിലുള്ള ഗവമെന്റ് ,എയ്ഡഡ് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. 5001/- രൂപയും പ്രശസ്തി പത്രവും അടങ്ങുതാണ് അവാര്‍ഡ്. വ്യാഴാഴ്ച (14.3.19) ഉച്ച തിരിഞ്ഞ് 1.30 ന് സെമിനാര്‍ഹാളില്‍ ചേരു യോഗത്തില്‍ വച്ച് അവ്വര്‍ഡ് സമര്‍പ്പിക്കും. കേരള അഗ്രിക്കള്‍ച്ചര്‍ യൂണിവേഴ്‌സിറ്റി വിജ്ഞാന വ്യാപന വിഭാഗം ഡയറക്ടര്‍ ഡോ. ജിജു പി.അലക്‌സ് മുഖ്യാതിഥിയായി പങ്കെടുക്കും.
പ്രിന്‍സിപ്പല്‍ ഡോ.മാത്യു പോള്‍ ഊക്കന്‍, പി.ആര്‍.ഒ.യും മലയാള വിഭാഗം അദ്ധ്യക്ഷനുമായ ഡോ.സെബാസ്റ്റ്യന്‍ ജോസഫ്, ഡോ. എസ്.ശ്രീകുമാര്‍, ജോസ് കൊറിയന്‍ എിവര്‍ അടങ്ങു സമിതിയാണ് പുരസ്‌കാരം നിര്‍ണ്ണയിച്ചത്.

 

Advertisement