സ്പിരിറ്റ് കേസിലെ പിടി കിട്ടാപ്പുള്ളി പോലീസ് പിടിയില്‍

817
Advertisement

മാള: സ്പിരിറ്റ് കേസിലെ പിടി കിട്ടാപ്പുള്ളിയെ മാള പോലീസ് അറസ്റ്റ് ചെയ്തു. ആലുവ മാഞ്ഞൂരാന്‍ വീട്ടില്‍ ബിനു വര്‍ഗ്ഗീസ്(47) ആണ് അറസ്റ്റിലായത്. തെരഞ്ഞെടുപ്പിന്റ ഭാഗമായി
സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി വാറണ്ട് പ്രതികളെ പിടി കൂടുന്നതായി ചാലക്കുടി ഡി.വൈ.എസ്.പി കെ.ലാല്‍ജിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. 2007ല്‍ സ്പിരിറ്റ് കടത്തിയതിന് ഇയാളുടെ പേരില്‍ മാള പോലീസ് സ്റ്റേഷനില്‍ കേസ്സ് ഉണ്ടായിരുന്നു. പിന്നീട് ഒളിവില്‍ പോയി. മാള സ്റ്റേഷന്‍ ഓഫീസര്‍ പി.കെ ബൈജുവിന്റെ നിര്‍ദ്ദേശ പ്രകാരം എസ്.ഐ.വി.വി.വിജയരാജ് , സി.പി.ഒ മാരായ മിഥുന്‍ ആര്‍ കൃഷ്ണ, എ.എസ്.സജിത്, എംഎസ്. സുജിത് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി. എറണാകുളം ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ വധശ്രമം, സ്പിരിറ്റ് കടത്ത് കേസ് എന്നീ കേസ്സുകള്‍ ഉണ്ടെന്ന് പോലീസ് അറിയിച്ചു

 

Advertisement