എടക്കുളം ബിബിന്‍ വധം -നാലാം പ്രതി പിടിയിലായി

1304
Advertisement

എടക്കുളം ബിബിന്‍ കൊലക്കേസിലെ നാലാം പ്രതി എടക്കുളം നാരിയാട്ടില്‍ വീട്ടില്‍ കണ്ണന്‍ മകന്‍ കാര്‍ത്തികേയന്‍ 48 വയസ്സ് എന്നയാളെ ഇന്നലെ വൈകിട്ട് കോതറ പാലത്തിനു സമീപം വച്ച് കാട്ടൂര്‍ പോലീസ് സബ് ഇന്‍സ്പക്ടര്‍ സി ആര്‍ രാജേഷും സംഘവും അറസ്റ്റ് ചെയ്തു. ഈ കേസിലെ 1,2,3 പ്രതികളായ ജിതേഷ് മേനോന്‍, അഭിലാഷ്, നിതിന്‍ കൃഷ്ണ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അഡീ. സബ് ഇന്‍സ്പക്ടര്‍ സി സി ബസന്ത്, എ .എസ.് ഐ സാജന്‍ കെ ജി , എസ് സി പി ഒ നൗഷാദ് എന്നിവരും പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നു.