കോണത്തുകുന്ന് ഗവ.യു.പി.സ്‌കൂള്‍ വാര്‍ഷികമാഘോഷിച്ചു

356

കോണത്തുകുന്ന്: ഗവ.യു.പി.സ്‌കൂള്‍ 106 -ാം വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടന്നു. വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ കുറ്റിപറമ്പില്‍ ഉദ്ഘാടനം ചെയ്തു.പി.ടി.എ.പ്രസിഡന്റ് എം.എസ്.രഘുനാഥ് അധ്യക്ഷനായി, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.ബി.മോഹനന്‍ വിശിഷ്ടാതിഥിയായി. സര്‍ഗവിദ്യാലയ പ്രതിഭകള്‍ക്കുള്ള ഉപഹാര സമര്‍പ്പണം പ്രശസ്ത ശില്പി ഡാവിഞ്ചി സുരേഷ് നിര്‍വഹിച്ചു. ഏഴാം ക്ലാസ്സിലെ കുട്ടികള്‍ക്കായി നെല്ലിമുറ്റം ഒ.എസ്.ടി.എ. കമ്മിറ്റി ഏര്‍പ്പെടുത്തിയ നെല്ലിത്തിലകം മൊമെന്റോ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ എം.കെ.മോഹനന്‍ വിതരണം ചെയ്തു. 24 വര്‍ഷത്തെ അധ്യാപന ജീവിതത്തിനു ശേഷം വിരമിക്കുന്ന ഹിന്ദി അദ്ധ്യാപിക യമുനയെ പ്രധാനാധ്യാപിക പി.വൃന്ദ ആദരിച്ചു. വാര്‍ഡ് മെമ്പര്‍ മണിമോഹന്‍ദാസ്, സീമന്തിനി സുന്ദരന്‍, നിഷാഷാജി, ഇ.എസ്.പ്രസീദ, പി.എസ്.ഷക്കീന, എന്‍.രാജശ്രീ തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.

 

Advertisement