ചര്‍ച്ചു ബില്‍ പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് മൂര്‍ക്കനാട് സെന്റ് ആന്റണിസ് ഇടവക ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു

427
Advertisement

കേരള ചര്‍ച്ചു ബില്‍ 2019 എന്ന പേരില്‍ കേരള നിയമ പരിഷ്‌കരണ കമ്മീഷന്‍ തയ്യാറാക്കി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന കരടു ബില്‍ കേരള സംസ്ഥാനത്തെ കത്തോലിക്കാസഭകളുടെയും, വിവിധ ക്രൈസ്തവ സമൂഹത്തിനെതിരായുള്ള അപകീര്‍ത്തിപരമായ ബില്‍ ആണെന്നും, സഭയുടെ ആത്മീയ കാര്യങ്ങളിലേക്കു കടന്നു കയറാനുള്ള ഗൂഡ ശ്രമവും ഭരണഘടനാപരമായി ലഭിക്കുന്ന അവകാശങ്ങള്‍ നിഷേദിക്കുവാനുള്ള നീക്കവുമാണന്നു സംശയിക്കേണ്ടിയിരിക്കുന്നതായും രാജ്യത്തു നിലവിലുള്ള നിയമങ്ങളുടെ പരിധിയില്‍ ഉള്ള സഭയെ അവഹേളിച്ചു, സഭയുടെ പ്രവര്‍ത്തനങ്ങളിലേക്കു കടന്നു കയറാനുള്ള സഭാ വിരോദികളുടെയും, നിരീശ്വര പ്രസ്ഥാനങ്ങളുടെയും നീക്കത്തെ ശക്തമായി എതിര്‍ക്കുകയും, ബില്‍ പൂര്‍ണമായി പിന്‍വലിച്, സര്‍ക്കാര്‍ തെറ്റ് തിരുത്തണമെന്നും മൂര്‍ക്കനാട് ഇടവക പ്രതിനിധി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.