നഗരസഭാ യോഗം -സോണല്‍ ഓഫീസ് പ്രവര്‍ത്തനത്തില്‍ അതൃപ്തി

261

ഇരിങ്ങാലക്കുട: പാക് ഭീകരാക്രമണത്തില്‍ മരണപ്പെട്ട ജവാന്‍മാര്‍ക്കു അനുശോചനം രേഖപ്പെടുത്തി ആരംഭിച്ച യോഗം പാകിസ്ഥാനെ തിരിച്ചടിച്ച ഇന്ത്യന്‍ വ്യോമസേനയെ അഭിനന്ദിക്കാനും മറന്നില്ല. നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു അഭിനന്ദനം അര്‍പ്പിച്ചു സംസാരിച്ചു.വരാനിരിക്കുന്ന വേനല്‍ക്കാലത്തു നേരിടാന്‍ പോകുന്ന കുടിവെള്ളക്ഷാമത്തെ കുറിച്ച് പി വി ശിവകുമാര്‍ പറയുകയും വ്യക്തമായ ധാരണ മുന്‍സിപ്പാലിറ്റിക്കു വേണമെന്ന് പറഞ്ഞു. നഗരസഭാ എല്ലാരീതിയിലും ഒരുക്കങ്ങള്‍ നടത്തിവരുന്നതായി കുര്യന്‍ ജോസഫ് അഭിപ്രായപ്പെട്ടു.സോണല്‍ ഓഫീസ് പ്രവര്‍ത്തനം സുഗമമല്ലെന്നും പ്രവര്‍ത്തനം സുഖമമാക്കുവാന്‍ വേണ്ട എല്ലാ നടപടികളും സ്വീകരിക്കണമെന്ന് സി സി ഷിബിന്‍ അഭിപ്രായപ്പെട്ടു. കൂടാതെ അനധികൃതമായി സേവനങ്ങള്‍ നല്‍കി വരുന്ന വ്യക്തികള്‍ക്ക് നഗരസഭയില്‍ നിയന്ത്രണം കൊണ്ടുവരണമെന്ന് ഷിബിന്‍ കൂട്ടിച്ചേര്‍ത്തു : നാളുകളായി കരുവന്നൂര്‍ പ്രിയദര്‍ശിനി ഹാളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിന് ഒരു അറുതി വരുത്തണമെന്നും വേണ്ട നടപടികള്‍ ഉടന്‍ നഗരസഭ സ്വീകരിക്കണമെന്ന് സന്തോഷ് ബോബന്‍ അഭിപ്രായപ്പെട്ടു.ക്യാമ്പില്‍ ശേഷിക്കുന്നവരെ മാറ്റി താമസിക്കുന്നതിന് നാളുകളായി നഗരസഭയില്‍ പറയുന്നതെന്നും ഒരു സംവിധാനം ഏര്‍പ്പെടുത്തണമെന്നും എം കെ കൃഷ്ണകുമാര്‍ അഭിപ്രായപ്പെട്ടു.

Advertisement