ഖമര്‍ പാടുകയാണ് – സൂഫി കവിതകളുടെ ആലാപനവും ചര്‍ച്ചയും സംഘടിപ്പിച്ചു.

245
Advertisement

പുത്തന്‍ ചിറ: പുത്തന്‍ ചിറ ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തില്‍ റെജില ഷെറിന്‍ രചിച്ച ‘ഖമര്‍ പാടുകയാണ് എന്ന സൂഫി കാവ്യസമാഹാരത്തിലെ കവിതകളുടെ ആലാപനവും ചര്‍ച്ചയും സംഘടിപ്പിക്കപ്പെട്ടു. . താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറിയും എഴുത്തുകാരനുമായ ഖാദര്‍ പട്ടേപ്പാടം ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ വായനശാല പ്രസിഡന്റ് ടി.കെ.ഉണ്ണികൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. കവയിത്രി റെജില ഷെറിന്‍ കവിതകള്‍ ആലപിച്ചു. എം.ആര്‍. സനോജ് പുസ്തക പരിചയം നടത്തി. എഴുത്തുകാരി ഷീബ ജയചന്ദ്രന്‍,ഇ.എസ്.ഉണ്ണികൃഷ്ണന്‍,എന്നിവര്‍ സംസാരിച്ചു. എ.കെ.ദേവരാജന്‍ സ്വാഗതവും കെ.എസ്.സുരേഷ് ബാബു നന്ദിയും പറഞ്ഞു.