തൃശൂര്‍ ജില്ലയിലെ മൂന്നാമത്തെ ഫിഷ് മാര്‍ട്ട് ഇരിങ്ങാലക്കുടയില്‍ പ്രവര്‍ത്തനമാരംഭിച്ചു

898

ഇരിങ്ങാലക്കുട-ഭക്ഷ്യ സുരക്ഷയുടെ ഭാഗമായി കേരള സര്‍ക്കാരിന്റെ കീഴിലുള്ള മത്സ്യ ഫെഡ് ഏറ്റവും ഗുണമേന്മയുള്ളതും രാസവസ്തു വിമുക്തവുമായ മത്സ്യം ഗുണഭോക്താക്കള്‍ക്ക് ന്യായവിലക്ക് ലഭ്യമാക്കും.ഇരിങ്ങാലക്കുടയില്‍ ഠാണാ -ജംഗ്ഷന് വടക്ക് ഭാഗത്തുള്ള പൂതംകുളം ഷോപ്പിംഗ് കോംപ്ലക്‌സിന് സമീപം പ്രവര്‍ത്തനമാരംഭിച്ചു.ഫിഷ്മാര്‍ട്ടിന്റെ ഉദ്ഘാടനം എം എല്‍ എ പ്രൊഫ.കെ യു അരുണന്‍ നിര്‍വ്വഹിച്ചു.മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു അദ്ധ്യക്ഷത വഹിച്ചു.മത്സ്യ ഫെഡ് മാനേജിംഗ് ഡയറക്ടര്‍ ലോറന്‍സ് ഹാരോള്‍ഡ് റിപ്പോര്‍ട്ട് അവതരണം നടത്തി.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി എ മനോജ് കുമാര്‍ ,ആരോഗ്യ സ്‌ററാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി എ അബ്ദുള്‍ ബഷീര്‍ ,മുന്‍ ചെയര്‍പേഴ്‌സണ്‍ സോണിയാ ഗിരി ,മത്സ്യ ഫെഡ് ഭരണസമിതിയംഗം സി കെ മജീദ് ,മത്സ്യ ഫെഡ് ഡി ജി എം പി പി സുരേന്ദ്രന്‍ ,സി പി എം ഏരിയ സെക്രട്ടറി കെ സി പ്രേമരാജന്‍ ,സി പി ഐ ഏരിയ സെക്രട്ടറി പി മണി ,ഇരിങ്ങാലക്കുട ബി ജെ പി പ്രസിഡന്റ് ടി എസ് സുനില്‍ കുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.മത്സ്യ ഫെഡ് ചെയര്‍മാന്‍ പി പി ചിത്തരഞജന്‍ സ്വാഗതവും തൃശൂര്‍ മത്സ്യ ഫെഡ് മാനേജര്‍ പി ഗീത നന്ദി

Advertisement