കോടതി സമുച്ചയ നിര്‍മ്മാണോദ്ഘാടനം ജനങ്ങളുടെയിടയില്‍ പുകമറ സൃഷ്ടിക്കാന്‍-തോമസ് ഉണ്ണിയാടന്‍

503
Advertisement

ഇരിങ്ങാലക്കുട-നാളെ നടക്കാനിരിക്കുന്ന കോടതി സമുച്ചയ നിര്‍മ്മാണം തീര്‍ത്തും രാഷ്ട്രീയ തെറ്റിയദ്ധരിപ്പിക്കാലാണെന്നും മൂന്ന് വര്‍ഷം മുമ്പെ നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിച്ച കോടതി സമുച്ചയത്തിന് വീണ്ടുമൊരു ഉദ്ഘാടനം സംഘടിപ്പിക്കുന്നത് ജനങ്ങളുടെയിടയില്‍ പുകമറ സൃഷ്ടിക്കാനെന്നും തോമസ് ഉണ്ണിയാടന്‍ അഭിപ്രായപ്പെട്ടു.2016 ഫെബ്രുവരി 27 ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍ കോടതി സമുച്ചയ ശിലാസ്ഥാപനം നിര്‍വ്വഹിച്ചിരുന്നു.പിന്നീട് വന്ന ഇടതുപക്ഷ സര്‍ക്കാര്‍ പ്ലാനുകളില്‍ മാറ്റം വരുത്തിയിരുന്നു.കഴിഞ്ഞ സര്‍ക്കാര്‍ കാലത്ത് തുടങ്ങി വച്ച് പദ്ധതികളുടെ തുടര്‍ച്ച മാത്രമാണ് ഇപ്പോള്‍ നടത്തിവരുന്നതെന്നും പദ്ധതികളെ പൂര്‍ണ്ണതയിലേക്കെത്തിക്കാന്‍ സാധിച്ചിട്ടില്ലെന്നും തോമസ് ഉണ്ണിയാടന്‍ പറഞ്ഞു.

Advertisement