തിരഞ്ഞെടുപ്പ് പ്രവചനങ്ങള്‍ പ്രചരണങ്ങള്‍ക്ക് വേണ്ടിമാത്രം : എം.എം.വര്‍ഗ്ഗീസ്

399

ഇരിങ്ങാലക്കുട : 2019 ലെ ലോകസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വന്നിട്ടുള്ള പ്രവചനങ്ങള്‍ ആസൂത്രിതവും, പ്രചരണ തന്ത്രവുമാണെന്ന് ് സിപിഐഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എം.എം. വര്‍ഗ്ഗീസ് അഭിപ്രായപ്പെട്ടു. എല്‍ഡിഎഫ് ജില്ലാ കമ്മിററി സംഘടിപ്പിച്ച വാഹനപ്രചരണജാഥക്ക് ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ ടൗണ്‍ഹാള്‍ പരിസരത്തെ വെച്ച് നല്‍കിയ സ്വീകരണത്തിന് നന്ദിപറഞ്ഞ് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഐ മണ്ഡലം സെക്രട്ടറി പി മണി അദ്ധ്യക്ഷത വഹിച്ചു. കെ.കെ.വത്സരാജ്, യൂജിന്‍മൊറേലി, എം.വി.വല്ലഭന്‍, ഉല്ലാസ്് കളക്കാട്ട്, കെ.സി.പ്രേമരാജന്‍, കെ.പി.ദിവാകരന്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.

Advertisement