പുല്‍വാമ ഭീകരാക്രമണത്തിനിരയായി വീരചരമം നേടിയ ജവാന്‍മാര്‍ക്ക് ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജിന്റെ ആദരം

284

പുല്‍വാമ ഭീകരാക്രമണത്തില്‍ ജീവന്‍ പൊലിഞ്ഞ ധീരയോദ്ധാക്കളുടെ സ്മരണയില്‍ എന്‍.സി.സി കേഡറ്റ്‌സ് . അതിര്‍ത്തിയില്‍ മാതൃരാജ്യത്തിനായി ജീവന്‍ വെടിഞ്ഞ രക്തസാക്ഷികളുടെ ഓര്‍മ്മയാചരണച്ചടങ്ങുകള്‍ NCC യുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജില്‍ വെച്ച് നടന്നു.
കാര്‍ഗില്‍ യുദ്ധത്തില്‍ മരണമടഞ്ഞ കേണല്‍ വിശ്വനാഥന്റെ പത്‌നി ജലജ വിശ്വനാഥന്‍,
ഹവില്‍ദാര്‍ ഈനാശുവിന്റെ പത്‌നി സിജി ഈനാശു എന്നിവര്‍ പുഷ്പാര്‍ച്ചനയ്ക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന്
7 കേരള ഗേള്‍സ് ബറ്റാലിയന്‍ കമാന്റിംഗ് ഓഫീസര്‍ കേണല്‍ H. പദ്മനാഭന്‍ പുഷ്പചക്രമര്‍പ്പിച്ച് അഭിവാദ്യം നല്‍കുകയും. ജവാനു മരണമില്ല എന്ന ആഹ്വാനത്തോടെ 46 വൃക്ഷത്തൈകള്‍ 7 കേരള ഗേള്‍സ് ബറ്റാലിയനു കീഴിലുള്ള കോളേജുകളും സ്‌കൂളുകളുമടങ്ങുന്ന 17 സ്ഥാപനങ്ങള്‍ ഏറ്റുവാങ്ങി. ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജിലെത്തിയ വൃക്ഷത്തൈകള്‍ കലാലയ കവാടത്തില്‍ പ്രിന്‍സിപ്പല്‍ Dr Sr ഇസബെല്‍ ഏറ്റുവാങ്ങി. തുടര്‍ന്ന് പ്രിന്‍സിപ്പല്‍ പുഷ്പാര്‍ച്ചന നടത്തി. അസോസിയേറ്റ് NCC ഓഫീസര്‍ ലഫ്റ്റനന്റ് ലിറ്റി ചാക്കോ പുഷ്പചക്രം സമര്‍പ്പിച്ചു. അതിര്‍ത്തിയിലെ യുദ്ധത്തിന്റെ മോഡലായ ബാറ്റില്‍ ഇനാക്വലേഷനും നടത്തി.. അദ്ധ്യാപകരും അനദ്ധ്യാപകരും വിദ്യാര്‍ത്ഥികളും പുഷ്പാര്‍ച്ചന നടത്തി.

Advertisement