പ്രധാനമന്ത്രി കിസാന്‍ സമ്മാന നിധി അപേക്ഷിക്കാന്‍ നീണ്ട നിര

395
Advertisement

പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി -പൊരിവെയിലത്തും ആശങ്കയില്‍ ക്യൂ നിന്ന് ജനങ്ങള്‍

കാറളം-കാറളത്ത് പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിക്ക് അപേക്ഷിക്കാന്‍ നീണ്ട നിര.പദ്ധതിയെക്കുറിച്ച് വൈകിയറിഞ്ഞതും അവസാന ദിവസം ഇന്നാണെന്ന് വിചാരിച്ചതും ആശങ്കയ്ക്കിടയാക്കി.25 -ാം തിയ്യതി വരെ അപേക്ഷിക്കാമെന്നത് തങ്ങള്‍ അറിഞ്ഞിരുന്നില്ലെന്നും ഉച്ചയ്ക്ക് ശേഷം മാത്രമാണ് അധികൃതര്‍ അറിയിച്ചതെന്നും ജനങ്ങള്‍ പറയുന്നു.പദ്ധതിയെക്കുറിച്ച് വ്യക്തമായ ധാരണ ഉദ്യോഗസ്ഥര്‍ക്കില്ലാത്തത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നു.പലരും ജോലിക്കു പോകാതെയാണ് അപേക്ഷിക്കാനായി കൃഷിഭവനിലെത്തിയത്.