പഞ്ചായത്ത് ദിനാഘോഷം 2019 ന്റെ ഭാഗമായുള്ള സെമിനാര്‍ ഉദ്ഘാടനം ചെയ്തു

290

ഇരിങ്ങാലക്കുട-ഈ വര്‍ഷത്തെ സംസ്ഥാന തല പഞ്ചായത്ത് ദിനാഘോഷം 2019 ഫെബ്രുവരി 18,19 തിയ്യതികളില്‍ നടക്കുന്നതിന്റെ ഭാഗമായി അധികാര വികേന്ദ്രീകരണം -പരിപ്രേക്ഷ്യവും യാഥാര്‍ത്ഥ്യവും എന്ന വിഷയം ആസ്പദമാക്കിയുള്ള സെമിനാര്‍ മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ വച്ച് നടന്നു.തദ്ദേശസ്വയം ഭരണവകുപ്പ് മന്ത്രി എ .സി മൊയ്തീന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു.എം എല്‍ എ പ്രൊഫ.കെ യു അരുണന്‍ അദ്ധ്യക്ഷത വഹിച്ചു.കില ഡയറക്ടര്‍ ഡോ.ജോയ് ഇളമണ്‍ വിഷയവതരണം നടത്തി.ഡോ.പി പി ബാലന്‍,അഡ്വ.പി വിശ്വംഭരപണിക്കര്‍ ,ടി ഗംഗാധരന്‍ എന്നിവര്‍ പ്രതികരണങ്ങളറിച്ചു.

 

Advertisement