ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിനു കീഴില്‍ രണ്ടാമത്തെ എയര്‍കണ്ടീഷന്‍ അംഗന്‍വാടി ഒരുങ്ങുന്നു

519
Advertisement

ഇരിങ്ങാലക്കുട: ജില്ലയിലെ തന്നെ ഏറ്റവും വലിയ എയര്‍കണ്ടീഷനിംഗ് അംഗന്‍വാടി വെളളാനിയില്‍ നിര്‍മ്മിച്ച ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് വീണ്ടും അതേ വലുപ്പത്തില്‍ നിര്‍മ്മിക്കുന്ന രണ്ടാമത്തെ എയര്‍കണ്ടീഷനിംഗ് അംഗന്‍വാടിയുടെ അവസാനഘട്ട പണികള്‍ പുരോഗമിക്കുന്നു. ഫെബ്രുവരി മാസത്തില്‍ തന്നെ ഉദ്ഘാടനം പ്രതീക്ഷിക്കുന്നു. അംഗന്‍വാടിക്ക് പതിനൊന്നര ലക്ഷം രൂപ ചിലവു വന്നു. കാറളം ആലുംപറമ്പില്‍ എ.എല്‍.പി.സ്‌കൂളിന് മുന്‍വശത്താണ് അംഗന്‍വാടി നിര്‍മ്മിക്കുന്നത്.

Advertisement