ഇരിങ്ങാലക്കുട: കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ ഓര്‍ത്തോപീഡിക്, ഫിസിയോ തെറാപ്പി ഡിപ്പാര്‍ട്ട്‌മെന്റുകളുടെ ആഭിമുഖ്യത്തില്‍ ക്രൈസ്റ്റ് കോളേജ് ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്ട് മെന്ററിന്റെ സഹകരണത്തോടെ സ്‌പോര്‍ട്‌സ് ഇഞ്ചുറി മാനേജ്മന്റ് എന്ന വിഷയത്തെ ആസ്പദമാക്കി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് സെമിനാര്‍ ഹാളില്‍ വച്ച് വര്‍ഷോപ്പ് സംഘടിപ്പിച്ചു. ക്രൈസ്റ്റ് കോളേജ് വൈസ് പ്രിന്‍സിപ്പല്‍ റെവ.ഫാ. ജോയ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ക്രൈസ്റ്റ് കോളേജ അസ്സോസിയേറ്റ് പ്രൊഫസര്‍ ഡോ.ടി. വിവേകാനന്ദന്‍, ഒഎസ്എ വൈസ് പ്രസിഡന്റ് ജെയ്‌സണ്‍ പാറേക്കാടന്‍ ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ ജനറല്‍ മാനേജര്‍ ശ്രീകുമാര്‍ കെ, ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ ആന്‍ജോ ജോസ് എന്നിവര്‍ സംസാരിച്ചു. ഓര്‍ത്തോപീഡിക് സര്‍ജന്‍ ഡോ. ഷാജി കെ കെ, ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ ഫിസിയോതെറാപിസ്‌റ് സഞ്ജീവ് പ്രഭു, നിയാസ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. സ്‌പോര്‍ട്‌സ് ഇഞ്ചുറി ക്ലിനിക്കിന്റെ ആവകശ്യതയെക്കുറിച്ചും സാധ്യതകളെക്കുറിച്ചും സംസാരിച്ചു. നഴ്‌സിംഗ് സ്റ്റാഫ് മിഥുന്‍ CPR ഡെമോണ്‍സ്ട്രേഷന്‍ ചെയ്തു കാണിച്ചു. ക്രൈസ്റ്റ് കോളേജ് അസ്സിസ്റ്റന്റ് പ്രൊഫസര്‍ ഡോ. അനില്‍കുമാര്‍ നന്ദി പറഞ്ഞു.
സ്‌പോര്‍ട്‌സ് ഇഞ്ചുറി മാനേജ്മന്റ് എന്ന വിഷയത്തെ ആസ്പദമാക്കി വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിച്ചു
Advertisement