ഇ-മാലിന്യങ്ങളില്ലാത്ത ഇരിങ്ങാലക്കുട..

442

സംസ്ഥാനത്തെ ആദ്യ ഇ-മാലിന്യ മുക്ത ജില്ലയാകുന്നതിനായി ജില്ലാ ഭരണകൂടവും ഇരിങ്ങാലക്കുട നഗരസഭയുമായി ചേര്‍ന്ന് ഫെബ്രുവരി 13, 14, 15 തീയ്യതികളില്‍ നഗരസഭാ പരിധിയില്‍ വരുന്ന വാര്‍ഡുകളില്‍ നിന്നുള്ള ഇ-മാലിന്യങ്ങള്‍ ( ഇലക്ടോണിക്‌സ്, ഇലക്ട്രിക്ക്, ഹസാര്‍ഡസ് മാലിന്യങ്ങള്‍ )ഹരിത കര്‍മ്മ സേനാംഗങ്ങള്‍ വഴി വീടുകളില്‍ നിന്ന് നേരിട്ട് ശേഖരിക്കുന്നു.

ഇതു കൂടാതെ മേല്‍ ദിവസങ്ങളില്‍ ഇരിങ്ങാലക്കുട നഗരസഭാ ഓഫീസിലും മേഖലാഓഫീസിലും ഇ-മാലിന്യങ്ങള്‍ക്കായി രാവിലെ 10 മുതല്‍ വൈകീട്ട് 5 വരെ പ്രത്യേകം കളക്ഷന്‍ സെന്ററുകളും ഏര്‍പ്പാടാക്കുന്നു.

പൊതുജനങ്ങള്‍ ഈ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനായി അഭ്യര്‍ത്ഥിക്കുന്നു.

Advertisement