സദനം കൃഷ്ണന്‍കുട്ടിക്ക് മുംബൈ കേളിയുടെ സുവര്‍ണ ശംഖ്

271
Advertisement

കഥകളി ആചാര്യന്‍ സദനം കൃഷ്ണന്‍കുട്ടിയെ മുംബൈയിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ കേളി സുവര്‍ണ ശംഖ് നല്‍കി ആദരിക്കും. കേളിയുടെ ഈവര്‍ഷത്തെ കഥകളിയുത്സവത്തോടനുബന്ധിച്ചാണ് ആദരണം. നാളെ (8.2.2018) വൈ.ബി. ചവാന്‍ സെന്ററില്‍ വൈകിട്ട് നടക്കുന്ന ചടങ്ങില്‍ ഹിന്ദുസ്ഥാനി സംഗീത പണ്ഡിതന്‍ അരുണ്‍ കേശല്‍ക്കര്‍ സുവര്‍ണ ശംഖ് സമ്മാനിക്കും. തുടര്‍ന്ന് മൂന്നുദിവസമായി നടക്കുന്ന കഥകളി അവതരണത്തിന് സദനം കൃഷ്ണന്‍കുട്ടി നേതൃത്വം നല്‍കും. നരകാസുരവധം, ലവണാസുരവധം,കിരാതം എന്നീ കഥകള്‍ വൈ.ബി. ചവാന്‍ സെന്റര്‍, ഡിഎഇ കണ്‍വന്‍ഷന്‍ സെന്റര്‍, തേര്‍ണ ഓഡിറ്റോറിയം എന്നിവിടങ്ങളില്‍ അവതരിപ്പിക്കും. മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളില്‍ സബ് ടൈറ്റിലിങ്ങോടെയാണ് അവതരണം.

 

Advertisement