നടവരമ്പ് സ്‌കൂളില്‍ ഹലീമ ഫൗണ്ടേഷന്‍ ഡയറക്ടറെ ആദരിച്ചു.

274
Advertisement

നടവരമ്പ് ഗവ: മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഹലീമ ഫൗണ്ടേഷന്‍ മുന്‍ ഡയറക്ടര്‍ സൈനുദ്ദീന്‍ കോമുവിനെ ആദരിച്ചു. .ഉത്തര്‍പ്രദേശ് സ്വദേശിയും നടവരമ്പ് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയുമായ മുഹമ്മദ് അഫ്‌സലിന് സ്വന്തമായി വീടുവയ്ക്കുന്നതിന് ഹലീമ ഫൗണ്ടേഷന്‍ വസ്തു നല്‍കുകയുണ്ടായി. പ്രിന്‍സിപ്പാള്‍ എം.നാസറുദീന്‍ പൊന്നാടയണിയിച്ച് ആദരിച്ചു.ഗൈഡ്‌സ് ക്യാപ്റ്റനും സീനിയര്‍ അദ്ധ്യാപികയുമായ സി.ബി .ഷക്കീല, നാസര്‍ മാസ്റ്റര്‍, തോമസ്, മുഹമ്മദ് അഫ്‌സല്‍ എന്നിവര്‍ സംസാരിച്ചു.

 

Advertisement