ഗ്രീന്‍ പുല്ലൂരിന്റെ പഴം പച്ചക്കറി സംസ്‌ക്കരണ ശില്പശാല

351

പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ഗ്രീന്‍ പുല്ലൂര്‍ പദ്ധതിയുടെ ഭാഗമായി തൃശൂര്‍ ജില്ലാ ബാങ്കിന്റെയും ഐ .സി. ഡി .പി .യു ടെ യും സഹകരണത്തോടെ പഴം പച്ചക്കറി രംഗത്തെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളെ സംബന്ധിച്ച ശില്പശാല സംഘടിപ്പിച്ചു.പുല്ലൂര്‍ സഹകരണ ഹാളില്‍ നടന്ന ശില്പശാല കേരള കാര്‍ഷിക സര്‍വ്വകശാലയിലെ ഡോ.ഷീല കെ ബി ഉദ്ഘാടനം ചെയ്തു.ബാങ്ക് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി അധ്യക്ഷനായിരുന്നു.ഐ. സി. ഡി പി പ്രൊജക്ട് മാനേജര്‍ ദിനേശ് കുമാര്‍ ആമുഖ പ്രഭാഷണം നടത്തി.തൃശൂര്‍ ജില്ലാ ബാങ്ക് കൃഷി ഓഫീസര്‍ എന്‍ സരസ്വതി ,ഭരണസമിതിയംഗങ്ങളായ പി. വി രാജേഷ് ,എന്‍ .കെ കൃഷ്ണന്‍,ടി .കെ ശശി ,തോമസ് കാട്ടൂക്കാരന്‍ ,ഷീല ജയരാജ് ,രാധ സുബ്രഹ്മണ്യന്‍ ,വാസന്തി അനില്‍ കുമാര്‍,സുജാത മുരളി ഐ .എന്‍ രവി ,അനൂപ് പായമ്മല്‍ ,അനീഷ് നമ്പ്യാരുവീട്ടില്‍ തുടങ്ങിയവര്‍ സംസാരിച്ചു.ബാങ്ക് വൈസ് പ്രസിഡന്റ് കെ. സി ഗംഗാധരന്‍ സ്വാഗതവും സെക്രട്ടറി സപ്‌ന സി എസ് നന്ദിയും പറഞ്ഞു.

Advertisement