ഇരിങ്ങാലക്കുട-മനവലശ്ശേരി വില്ലേജ് താണിശ്ശേരി പടിഞ്ഞാറെ കല്ലട ദേശത്ത് പോക്കരുപറമ്പില്‍ വീട്ടില്‍ രാമന്‍ മകന്‍ ശശാങ്കന്‍ 61 വയസ്സ് എന്നയാളെ ഗോവ സംസ്ഥാനത്ത് മാത്രം വില്‍പ്പന നടത്തുന്നതിന് അനുമതിയുള്ള മദ്യം കൈവശം വച്ച കുറ്റത്തിന് ഇരിങ്ങാലക്കുട റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ കെ കെ ഷിജില്‍ കുമാറും സംഘവും പിടികൂടി ഇരിങ്ങാലക്കുട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി.തുടര്‍ന്ന് റിമാന്റ് ചെയ്തു.അന്വേഷണസംഘത്തില്‍ അസി.എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍മാരായ വീന്നി സീമേതി ,ദിബോസ്സ് ,സിവില്‍ എക്‌സൈസ്് ഓഫീസര്‍ ജീവേഷ് എന്നിവര്‍ ഉണ്ടായിരുന്നു
Advertisement