എസ്.എഫ്.ഐ ഇരിങ്ങാലക്കുട ഏരിയ സമ്മേളനം ആരംഭിച്ചു

333
Advertisement

ഇരിങ്ങാലക്കുട-ജനുവരി 25, 26 തിയതികളില്‍ സംഘടിപ്പിക്കുന്ന എസ്.എഫ്.ഐ ഇരിങ്ങാലക്കുട ഏരിയ സമ്മേളനത്തിന് ആവേശകരമായ തുടക്കം. ഇരിങ്ങാലക്കുട മങ്ങാടിക്കുന്നില്‍ നിന്ന് ആരംഭിച്ച വിദ്യാര്‍ത്ഥി റാലി ടൗണ്‍ ഹാള്‍ അങ്കണത്തില്‍ സമാപിച്ചു. സൈമണ്‍ ബ്രിട്ടോ നഗറില്‍ സംഘടിപ്പിച്ച പൊതുസമ്മേളനം ഡി.വൈ.എഫ്.ഐ സംസ്ഥാന ജോ. സെക്രട്ടറി പി.ബി.അനൂപ് ഉദ്ഘാടനം ചെയ്തു. എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി പി.എം. സംഗീത്, ജില്ലാ വൈ. പ്രസിഡണ്ട് ഷിബിന്‍, എസ്.എഫ്.ഐ ഏരിയ സെക്രട്ടറി നിജു വാസു, പ്രസിഡണ്ട് വിഷ്ണുപ്രഭാകരന്‍ എന്നിവര്‍ അഭിവാദ്യം ചെയ്ത് സംസാരിച്ചു.

Advertisement