നവീകരിച്ച ഓഫീസ് മന്ദിരം ഉദ്ഘാടനം ചെയ്തു.

289
Advertisement

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് നവീകരിച്ച ഓഫീസ് മന്ദിരം 2019 ജനുവരി 20 ഞായര്‍ രാവിലെ 8:30ന് ബഹുഃ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ എ.സി മൊയ്തീന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ബഹുഃ എം എല്‍ എ പ്രൊഫ. കെ യു അരുണന്‍ അദ്ധ്യക്ഷത വഹിച്ചു. ബഹുഃ എം.പി ശ്രീ. സി.എന്‍ ജയദേവന്‍ മുഖ്യാതിഥി ആയി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ വി.എ മനോജ്കുമാര്‍ സ്വാഗതം അര്‍പ്പിച്ചു. തൊഴിലുറപ്പ് പദ്ധതിയില്‍ 100 ദിവസം പണിയെടുത്ത തൊഴിലാളികളെ ആദരിക്കുകയും, ബ്ലോക്ക്തല ഫുട്‌ബോള്‍ പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് ജേഴ്സി വിതരണവും, അങ്കണവാടികള്‍ക്കുള്ള ഗ്യാസ് സ്റ്റോവ് വിതരണവും നടന്നു. ശ്രീമതി മേരി തോമസ്, ശ്രീ എന്‍.കെ ഉദയപ്രകാശ്, ശ്രീ ടി.ജി ശങ്കരനാരായണന്‍ എന്നിവര്‍ പങ്കെടുത്ത ചടങ്ങില്‍ ശ്രീമതി സരള വിക്രമന്‍, ശ്രീമതി കാര്‍ത്തിക ജയന്‍, ശ്രീമതി ഷീജ സന്തോഷ്, ശ്രീ ടി.കെ രമേഷ്, ശ്രീമതി നളിനി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.