വാര്‍ഷികാഘോഷവും യാത്രയയപ്പും സംഘടിപ്പിച്ചു

342
Advertisement

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ലിറ്റില്‍ ഫ്‌ളവര്‍ കോണ്‍വെന്റ് സ്‌ക്കൂളില്‍ വാഷികദിനവും യാത്രയയപ്പും വര്‍ണ്ണാഭമായി നടന്നു. മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്യഷിജു ഉദ്ഘാടനം ചെയ്ത യോഗത്തില്‍ ഉദയ പ്രൊവിന്‍സിന്റെ വിദ്യഭ്യാസ കൗണ്‍സിലര്‍ സി.ഫ്‌ളോറന്‍സ് അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട രൂപതാ ചാന്‍സലര്‍ ഫാ.നെവിന്‍ ആട്ടോക്കാരന്‍ അനുഗ്രഹപ്രഭാഷണം നടത്തി. വാര്‍ഡ് കൗണ്‍സിലര്‍ പി.വി.ശിവകുമാര്‍ മെമന്റോ നല്‍കി. റിട്ടയര്‍ ചെയ്യുന്ന അനീറ്റ ടീച്ചറെ ആദരിച്ചു. സി.മെറീന, മരിയറോസ് ജോണ്‍സണ്‍, സിത്താര പര്‍വിന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. സ്‌കൂള്‍ എച്ച്.എം. സി.റോസ്ലറ്റ് സ്വാഗതവും പി.ടി.എ.പ്രസിഡന്റ് പി.ടി.ജോര്‍ജ്ജ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികള്‍ ഉണ്ടായിരുന്നു.