ഇരിങ്ങാലക്കുട-കേരളസംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ദേശീയ യുവജന ദിനാചരണം വിപുലമായി സംഘടിപ്പിച്ചു.സ്വാമി വിവേകാനന്ദന്റെ ജന്മദിനമായ ദേശീയ യുവജനദിനം വിപുലമായ പരിപാടികളോടെ കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സംഘടിപ്പിച്ചു.ജനുവരി 12 ദേശീയ യുവജന ദിനാചരണത്തിന്റെ ഭാഗമായി സ്വാമി വിവേകാനന്ദ പ്രതിമയില്‍ പുഷ്പാര്‍ച്ചന ,വിവേകാനന്ദന്റെ ദര്‍ശനങ്ങളും വര്‍ത്തമാന കാലഘട്ടവും എന്ന വിഷയത്തില്‍ സെമിനാര്‍,നവേത്ഥാന സദസ്സ് എന്നീ പരിപാടികളാണ് സംഘടിപ്പിച്ചത് .ജില്ലാ യുവജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട ജ്യോതിസ് കോളേജില്‍ നവോത്ഥാന സദസ്സ് സംഘടിപ്പിച്ചു.ജനുവരി 15 ന് വൈകീട്ട് 3 മണിക്ക് സംഘടിപ്പിച്ച നവോത്ഥാന സദസ്സ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ കെ ഉദയപ്രകാശ് ഉദ്ഘാടനം ചെയ്തു.ജ്യോതിസ് കോളേജ് ഡയറക്ടര്‍ ജോസ് ജെ ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഒ എസ് സുബീഷ് സ്വാഗതവും ,ഇരിങ്ങാലക്കുട നഗരസഭ യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ പ്രവിന്‍സ് ഞാറ്റുവെട്ടി നന്ദിയും പറഞ്ഞു.വിവിധ പരിപാടികളിലായി ,കോര്‍പ്പറേഷന്‍ യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ ടി എസ് സന്തോഷ് ,കാടുകുറ്റി പഞ്ചായത്ത് കോ-ഓര്‍ഡിനേറ്റര്‍ നിധിന്‍ ജോണി ,ജവഹര്‍ ബാലഭവന്‍ ഡയറക്ടര്‍ കൃഷ്ണക്കുട്ടി മാസ്റ്റര്‍ ,കോര്‍പ്പറേഷന്‍ കൗണ്‍സില്‍ അഡ്വ.രാമദാസന്‍ ,അഡ്വ.കെ പി രവി പ്രകാശ് ,അന്നനാട് യുവ ക്ലബ് സെക്രട്ടറി ജിനേഷ് അബ്രഹാം എന്നിവര്‍ സംസാരിച്ചു
ദേശീയ യുവജനദിന വാരാചരണം : നവോത്ഥാന സദസ്സ് സംഘടിപ്പിച്ചു
Advertisement