സാങ്കേതിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരമൊരുക്കാന്‍ സുവര്‍ണ്ണാവസരം

ഇരിങ്ങാലക്കുട-സമൂഹം നേരിടുന്ന സാങ്കേതിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരമൊരുക്കാന്‍ ക്രൈസ്റ്റ് കോളേജ് ഓഫ് എന്‍ജിനീയറിങ്ങ് വേദിയൊരുക്കുന്നു. 2019 ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന ക്രൈസ്റ്റ് എന്‍ജിനീയറിംങ്ങ് കോളേജിന്റെ പ്രഥമ ടെക്ക് ഫെസ്റ്റായ ടെക്ക്‌ലെറ്റിക്‌സിന്റെ ഭാഗമായിട്ടാണ് ഇങ്ങനെയൊരു അവസരമൊരുങ്ങുന്നത്. ലൈഫത്തോണ്‍ എന്നു പേരിട്ടിരിക്കുന്ന ഈ പരിപാടിയിലൂടെ പൊതുജനങ്ങളുടെ തെരെഞ്ഞെടുക്കപ്പെട്ട ജീവിത പ്രശ്‌നങ്ങള്‍ക്ക് സാങ്കേതികമായ പരിഹാരം നിര്‍ദ്ദേശിക്കുന്നു. ഇന്ത്യയിലെ പ്രഗല്‍ഭരായ എന്‍ജിനീയറിങ്ങ് വിദ്യാര്‍ത്ഥികള്‍ മാറ്റുരയ്ക്കുന്ന മത്സരം വിലയിരുത്തുന്നത് സാങ്കേതിക വിദ്ധക്തരും പരിചയ സമ്പന്നരായ പ്രൊഫസര്‍മാരും ഉള്‍പ്പെടുന്ന വിധികര്‍ത്താക്കളുടെ പാനലാണ്. മത്സരത്തിനൊടുവില്‍ ഉരുത്തിരിഞ്ഞു വരുന്ന മികച്ച സാങ്കേതിക പരിഹാരങ്ങള്‍, പൂര്‍ണ്ണതയിലെത്തിക്കാനുള്ള സാമ്പത്തിക സഹായവും സാങ്കേതിക മേല്‍നോട്ടവും ക്രൈസ്റ്റ് കോളേജ് ഓഫ് എന്‍ജിനിയറിംങ്ങ് നല്‍കുന്നതായിരിക്കും. പൊതു ജനങ്ങള്‍ക്ക് അവരുടെ പ്രശ്‌നങ്ങള്‍ [email protected] എന്ന വിലാസത്തിലേക്ക് മെയില്‍ ചെയ്യുകയോ , ക്രൈസ്റ്റ് എഞ്ചിനീയറിംങ്ങ് ക്യാമ്പസ്സിലേക്ക് നേരിട്ടെത്തിക്കുകയോ ആവാം. തെരെഞ്ഞെടുക്കപ്പെടുന്ന പ്രശ്‌നങ്ങള്‍ക്കുള്ള സാങ്കേതിക പരിഹാരം ഫെബ്രുവരി 22 ന് നടത്തപ്പെടുന്ന ടെക്ലെറ്റിക്സിന്റെ വേദിയില്‍ പ്രസിദ്ധപ്പെടുത്തുമെന്ന് സംഘാടക സമിതിക്ക് വേണ്ടി ഇലക്ട്രാണിക്‌സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസ്സര്‍ ഒ. രാഹുല്‍ മനോഹര്‍ അറിയിച്ചു.

Hot this week

കല്ലിoങ്കൽ നജിമത്ത് ബീഗം ടീച്ചർമുസ്ലിം ലീഗിൽ ചേർന്നു.

നെടുമങ്ങാട് : മുസ്ലിം ലീഗ് പാർട്ടിയിലേക്ക് കടന്നുവന്ന സാമൂഹിക പ്രവർത്തകയും, അധ്യാപികയുമായ കല്ലിങ്കൽ നജിമത്ത് ബീഗം...

ബീമാപള്ളി റഷീദ് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.

നെടുമങ്ങാട് : മുസ്ലിം ലീഗ് നെടുമങ്ങാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുസ്ലിം ലീഗ്...

എഫ് എൻ പി ഒ ‘സൗഹൃദം’ 2026 സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഫെഡറേഷൻ ഓഫ് നാഷണൽ പോസ്റ്റൽ ഓർഗനൈസേഷൻ ഡിവിഷൻ ;സൗഹൃദം 2026'...

പ്രതിഷേധ പരിപാടികൾ

കേരളത്തെ ഇരുട്ടിൽ ആക്കിയ വൈദ്യുതി നയത്തിനെതിരെ ഇരിങ്ങാലക്കുടയിൽ വിവിധ പ്രദേശങ്ങളിൽ സിപിഐഎം...

നിര്യാതയായി

ഇരിങ്ങാലക്കുട : താണിശ്ശേരി പരേതനായ മണ്ടത്ത് ഗോപാലൻ നായരുടെ ഭാര്യ മുല്ലപ്പിള്ളി...

Topics

സംസ്ഥാനതല രസതന്ത്ര ക്വിസ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻറ് ജോസഫ്സ് കോളേജിലെ രസതന്ത്ര വിഭാഗത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനതല...

നിര്യാതനായി

മാപ്രാണം: വലിയവീട്ടിൽ വേലായുധൻ മകൻ ഷാജി രാജ് 57 വയസ്സ് നിര്യാതനായി....
spot_img

Related Articles

Popular Categories

spot_imgspot_img