അവിട്ടത്തൂര്‍: എല്‍.ബി.എസ്.എം.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ നവീകരിച്ച പാചകപ്പുരയുടെ ഉദ്ഘാടനം മാനേജര്‍ സി.പി.പോള്‍ നിര്‍വഹിച്ചു.കെ.കെ.കൃഷ്ണന്‍ നമ്പൂതിരി അധ്യഷത വഹിച്ചു വാര്‍ഡ് മെമ്പര്‍ കെ.കെ.വിനയന്‍, പി.ടി.എ പ്രസിഡന്റ് ബെന്നി വില്‍സന്റ്, പ്രിന്‍സിപ്പല്‍ ഡോ.എ.വി.രാജേഷ്, ഹെഡ്മാസ്റ്റര്‍ മെജോ പോള്‍, എ.സി.സുരേഷ്, പി.കാര്‍ത്തികേയന്‍, സൗമ്യ രതീഷ്, ലത പി.മേനോന്‍ എന്നിവര്‍ പ്രസംഗിച്ചു. അടുക്കള, വിശാലമായ ഡൈനിങ്ങ് ഹാള്‍ എന്നിവയോടെയാണ് പാചകപ്പുര നവീകരിച്ചിട്ടുള്ളത് .എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പാല്‍പായസം നല്‍കി.
Advertisement