ഇരിങ്ങാലക്കുട-ഇന്ത്യയിലെ 11 തൊഴിലാളി യൂണിയനുകള്‍ സംയുക്തമായി ആഹ്വാനം ചെയ്ത ദ്വിദിന പണിമുടക്കിന്റെ രണ്ടാം ദിവസം സംയുക്ത ട്രെയിഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട നഗരത്തില്‍ വമ്പിച്ച പ്രകടനം നടത്തി.ഇരിങ്ങാലക്കുടയിലെ മാര്‍ക്കറ്റില്‍ നിന്നും ആരംഭിച്ച് പ്രകടനം ഠാണാ ജംഗ്ഷനിലൂടെ കുട്ടംക്കുളം സമര കേന്ദ്രം ചുറ്റി ആല്‍ത്തറയില്‍ സമാപിച്ചു.തുടര്‍ന്ന് ആല്‍ത്തറക്കല്‍ പ്രത്യേകം സജ്ഞമാക്കിയ സത്യാഗ്രഹ സമരം എ ഐ ടി യു സി തൃശൂര്‍ ജില്ലാ ജോയിന്റ് സെക്രട്ടറി ടി കെ സുധീഷ് ഉദ്ഘാടനം ചെയ്തു.ഐ എന്‍ ടി യു സി ബ്ലോക്ക് പ്രസിഡന്റ് പി ബി സത്യന്‍ അദ്ധ്യക്ഷത വഹിച്ചു
Advertisement