ഒരു വര്‍ഗ്ഗീയവാദിക്കും അഴിഞ്ഞാടാനുള്ളതല്ല കേരളം – ഡി.വൈ.എഫ്.ഐ

487

ഇരിങ്ങാലക്കുട : കഴിഞ്ഞ ദിവസം നടന്ന ഹര്‍ത്താലിന്റെ മറവില്‍ കേരളത്തെ കലാപഭൂമിയാക്കാന്‍ ശ്രമിച്ചതില്‍ പ്രതിഷേധിച്ച് അക്രമകാരികളെ ഒറ്റപ്പെടുത്തുക, ഭരണഘടനയെ സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തി ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ചും പൊതുയോഗവും സംഘടിപ്പിച്ചു. പൊതുയോഗം എസ്.എഫ്.ഐ ജില്ലാ പ്രസിഡണ്ട് ജാസിര്‍ ഇക്ബാല്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് വി.എ.അനീഷ്, പി.കെ. മനുമോഹന്‍, ഐ.വി. സജിത്ത്, ടി.വി.വിജീഷ്, വി.എച്ച്.വിജീഷ്, ടി.വി.വിനീഷ, അതീഷ് ഗോകുല്‍, പി.എം. സനീഷ്, ആതിര ഷാജന്‍, കെ.വി.നന്ദന എന്നിവര്‍ നേതൃത്വം നല്‍കി.

 

Advertisement