മുല്ല റസിഡന്‍സ് അസോസ്സിയേഷന്റെ ആഭിമുഖ്യത്തില്‍ വ്യക്തികളെ ആദരിച്ചു

392
Advertisement

മുല്ല റസിഡന്‍സ് അസോസ്സിയേഷന്‍ പുതുവത്സാരാഘോഷവും സംസ്ഥാന തല വിവിധ മേഖലകളില്‍ തിളങ്ങിയവരെ ആദരിക്കലും ഇരിഞ്ഞാലകുട ഡി.വൈ.എസ.്പി ഫേമസ് വര്‍ഗ്ഗീസ് ഉല്‍ഘാടനം ചെയ്തു.പ്രസിഡന്റ് വിന്‍സന്‍ തൊഴുത്തുംപറമ്പില്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ മുനി. കൗണ്‍സിലര്‍ ധന്യ ജീജു കോട്ടോളി, പഞ്ചായത്ത് അംഗങ്ങളായ അജിത രാജന്‍, തോമസ് തൊകലത്ത് ,
എം ശാലിനി, ശങ്കരന്‍കുട്ടി കോന്നങ്ങത്ത്, ക്യാപ്റ്റന്‍ ശ്രീനിവാസന്‍ എന്നിവര്‍ പ്രസംഗിച്ചു സുബ്രതോ മുഖര്‍ജി ട്രോഫി ഫുട്‌ബോള്‍ വനിത ടീം പരിശിലകനും, മുന്‍ സന്തോഷ് ട്രോഫി താരവുമായ തോമസ് കാട്ടൂക്കാരന്‍ പ്രവൃത്തി പരിചയമേളയില്‍ വേയ്സ്റ്റ് മെറ്റിരിയല്‍ സെക്കന്റ് എ ഗ്രേഡ് നേടിയ താര ചാര്‍ളിയെയും, മരിയ സ്റ്റീഫനെയും, സാന്‍വീയ ആന്റൂവിനെയും ചടങ്ങില്‍ ആദരിച്ചു.

 

Advertisement