നാഷണല്‍ ആയൂഷ് മിഷന്‍, ഭാരതീയ ചികിത്സാ വകുപ്പിന്റെ സഹകരണത്തോടെ ആരോഗ്യ പാചക മത്സരം സംഘടിപ്പിച്ചു

353

ഇരിങ്ങാലക്കുട-നാഷണല്‍ ആയൂഷ് മിഷന്‍, ഭാരതീയ ചികിത്സാ വകുപ്പിന്റെ സഹകരണത്തോടെ ഇരിങ്ങാലക്കുട ബ്ലോക്കില്‍ നടപ്പിലാക്കുന്ന ആയുഷ്ഗ്രാമം പദ്ധതിയുടെ ഉദ്ഘാടനത്തിന് മുന്നോടിയായി ആരോഗ്യ പാചക മത്സരം സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട എം.എല്‍.എ പ്രൊഫ. കെ.യു.അരുണന്‍ മാഷ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ
സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പ്രസിഡന്റ് വി.എ.മനോജ്കുമാര്‍ മുഖ്യാതിഥിയായിരുന്നു. കാറളം ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രമ രാജന്‍,വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.പ്രസാദ്, കാറളം ബ്ലോക്ക് ഡിവിഷന്‍ മെമ്പര്‍ ഷംല അസീസ്, ബ്ലോക്ക് മെമ്പര്‍ മല്ലിക,നാഷ്ണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എന്‍.വി. ശ്രീവത്സ, മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാബു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ആയൂഷ്ഗ്രാമം പദ്ധതി നോഡല്‍ ഓഫീസര്‍ ഡോ.മായ എന്‍ എം ചടങ്ങിന് നന്ദി പറഞ്ഞു

 

Advertisement