പുല്ലൂര്‍ -പുല്ലൂര്‍ ദേവാലയത്തില്‍ ഇടവക തിരുന്നാളിന് മുന്നോടിയായി നവനാള്‍ ദിനങ്ങള്‍ക്ക് ആരംഭം കുറിച്ചു.നവനാള്‍ ദിനങ്ങള്‍ക്ക് കത്തീഡ്രല്‍ വികാരി ഫാ.ആന്റോ ആലപ്പാടന്‍ ആരംഭം കുറിച്ചു.ഡിസംബര്‍ 23 -ാം തിയ്യതി ക്യാന്‍സര്‍ രോഗികള്‍ക്ക് കേശദാനം നടത്തും .വൈകീട്ട് 6 ന് പ്രളയബാധിതര്‍ക്കൊപ്പം ക്രിസ്തുമസ്സ് ആഘോഷം ഇരിങ്ങാലക്കുട രൂപതാ ചാന്‍സിലര്‍ ഡോ.നവീന്‍ ആട്ടോക്കാരന്‍ ഉദ്ഘാടനം ചെയ്യും.ഡിസംബര്‍ 27 ാം തിയ്യതി വ്യാഴം കൊടിയേറ്റം ദേവമാതാ പ്രൊവിന്‍ഷ്യല്‍ ഫാ.വാള്‍ട്ടര്‍ തേലപ്പിള്ളി നിര്‍വ്വഹിക്കും.ഡിസംബര്‍ 29 ശനിയാഴ്ച നടക്കുന്ന തിരുസ്വരൂപ പ്രതിഷ്ഠ ഇരിങ്ങാലക്കുട രൂപതാ വികാരി ജനറല്‍ ഫാ.ജോയ് പാല്യക്കര നിര്‍വ്വഹിക്കും.തുടര്‍ന്ന് യൂണിറ്റുകളിലേക്ക് അമ്പ് പ്രദക്ഷിണം നടക്കും.ഡിസംബര്‍ 30 ഞായര്‍ ആഘോഷമായ തിരുന്നാള്‍ കുര്‍ബ്ബാനക്ക് ഫാ.അരുണ്‍ കൊച്ചേക്കാടന്‍ നേതൃത്വം നല്‍കും.ഫാ.ലിജോണ്‍ ബ്രഹ്മകുളം സന്ദേശം നല്‍കും.വൈകീട്ട് 4 ന് നടക്കുന്ന പ്രദക്ഷിണം വൈകീട്ട് 7 ന് സമാപിക്കും.അതിജീവന വര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആര്‍ഭാടം കുറച്ച് ആചാരങ്ങള്‍ക്ക് പ്രാധ്യാന്യം നല്‍കി കൊണ്ട് നടക്കുന്ന ആഘോഷങ്ങള്‍ക്ക് വികാരി ഫാ.തോംസണ്‍ അറക്കല്‍ ,അസി .വികാരി വിജോ അവിട്ടത്തൂക്കാരന്‍,ജനറല്‍ കണ്‍വീനര്‍ സുനില്‍ ചെരടായി,ജോ.ജനറല്‍ കണ്‍വീനര്‍ ജെയിംസ് അക്കരക്കാരന്‍ ,ട്രസ്റ്റിമാരായ സെബാസ്റ്റിയന്‍ വാലപ്പന്‍ ,മാത്തച്ചന്‍ വെള്ളാനിക്കാരന്‍ എന്നിവര്‍ നേതൃത്വം നല്‍കും