മാള:: ക്രിസ്തുമസ്,പുതുവത്സരാഘോഷം എന്നിവയുടെ ഭാഗമായി മാള എക്‌സൈസ്, എക്‌സൈസ് ആന്റ് ഇന്റലിജന്‍സ് ബ്യൂറോ, ഇരിങ്ങാലക്കുട എക്‌സൈസ് സര്‍ക്കിള്‍ വിഭാഗം എന്നിവയുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ മാള കോട്ടമുറി ചിറ്റേഴ്ത്ത് സിജുവിന്റെ കോണ്‍ക്രീറ്റ് വീടിന്റെ ഒന്നാമത്തെ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന നിര്‍മ്മാണ യൂണിറ്റാണ് പിടിച്ചത്. റെയ്ഡ് മദ്യം പൊയ്യ മരിയാപുരം കറുപ്പശ്ശേരി വിട്ടില്‍ സോജന്‍40 എന്ന ആളെ അറസ്റ്റ് ചെയ്തു. കുപ്പികളും കണ്ടെടുത്തു. ഇതില്‍ കൊണ്ടിരുന്നത് വ്യാജ സീല്‍പതിച്ചീട്ടുണ്ട്. കുപ്പികള്‍ -സീല്‍ ചെയ്യുന്ന സീല്‍ മിഷനും കണ്ടെടുത്തു. സമീപത്തു നിന്ന് 500 ഹോളോഗ്രാം സ്റ്റിക്കറുകള്‍ , നമ്പര്‍1 മാക്ഡ്വല്‍സ് ബ്രാന്‍ഡി യുടെ 500 രേഖപ്പെടുത്തിയതും രേഖപ്പെടുത്താതുമായ 8 ലേബലുകള്‍ വീതം 150 ഷീറ്റുകളും കണ്ടെടുത്തു. 300 ലിറ്ററിന്റെ 3 പ്‌ളാസ്റ്റിക് ഡ്രമുകള്‍, ഒരു ഇലക്ട്രിക് , അടിഭാഗത്ത് ടാപ്പ് ഘടിപ്പിച്ച 50 ലിറ്ററിന്റെ രണ്ട് വെളുത്ത ഡ്രമുകളും കണ്ടെടുത്തു. പ്‌ളാസ്റ്റിക് ബക്കറ്റുകള്‍, മദ്യം പകര്‍ത്തുവാന്‍ ഉപയോഗിക്കുന്ന ഫണലുകള്‍, ഒരു അളവ് പാത്രം, മദ്യത്തിന്റെ വീര്യം അളക്കുന്നതിനുള്ള ആല്‍ക്കഹോള്‍, മദ്യത്തിന് കളര്‍ നല്‍കുന്ന കരാമല്‍, മദ്യത്തില്‍ ചേര്‍ക്കുന്ന എസന്‍സ്, ഒരു പ്‌ളാസ്റ്റിക് കവറില്‍ 70 പിരിയടുപ്പുകള്‍, 20 ലിറ്ററിന്റെ 6 കുടിവെള്ള ക്യാനുകള്‍ , 35 ലിറ്ററിന്റെ 16 പ്‌ളാസ്റ്റിക് ക്യാനുകള്‍ എന്നിവയാണ് കണ്ടെടുത്തത്. അന്വേഷണ സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ കെ.മണികണ്ഠന്‍, കെ.എസ്.ഷിബു, ഒഎസ്.സതീഷ്, ടിജി.മോഹനന്‍, ടി.എ.ഷെഫീക്ക്. എന്നിവരും ഉണ്ടായിരുന്നു. കൂട്ടു പ്രതികളെ കുറിച്ച് അന്വേഷിക്കുന്നുണ്ട്.