വെള്ളാങ്കല്ലൂര്‍: ത്രിതല പഞ്ചായത്തിലെ മുന്‍ അംഗങ്ങള്‍ക്ക് പെന്‍ഷനും ആരോഗ്യ ഇന്‍ഷുറന്‍സും അനുവദിക്കണമെന്ന് മുന്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ ആവശ്യപ്പെട്ടു. ആള്‍ കേരള ഫോര്‍മര്‍ പഞ്ചായത്ത് മെമ്പേഴ്‌സ് അസോസിയേഷന്‍ ബ്ലോക്ക് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.പ്രസിഡന്റ് കെ.ഐ.നജീബ് അധ്യക്ഷത വഹിച്ചു.
രണ്ടാം ഘട്ട മെമ്പര്‍ഷിപ്പ് വിതരണോദ്ഘാടനം ജില്ലാ പ്രസിഡന്റ് കരീം പന്നിത്തടം നിര്‍വഹിച്ചു.മുതിര്‍ന്ന അംഗങ്ങളെ ജില്ലാ വൈസ് പ്രസിഡന്റ് സി.വി.കുര്യാക്കോസ് ആദരിച്ചു.പുത്തന്‍ചിറ പഞ്ചായത്ത് പ്രസിഡന്റ് വി.എ.നദീര്‍, വി.ടി.ആന്റണി, വി.കെ.വേലായുധന്‍,എം.എസ്.ശ്രീദേവി, ഷീബ നാരായണന്‍,ജോസ് പുന്നാംപറമ്പില്‍, എടപ്പുള്ളി അബ്ദുള്‍ ഖാദര്‍ എന്നിവര്‍ പ്രസംഗിച്ചു.
Advertisement