Monday, August 10, 2026
23.2 C
Irinjālakuda

ഗോഷ്‌ലാന്റ് വില്ല തട്ടിപ്പ്: പ്രതി പിടിയില്‍

ഇരിങ്ങാലക്കുട: ആഡംബര വില്ല പണിതു നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് മുംബൈ മലയാളി ദമ്പതികളില്‍ നിന്നും അരക്കോടി രൂപ തട്ടിയെടുത്തയാള്‍ പിടിയിലായി. നിരവധി തട്ടിപ്പു കേസ്സുകളിലെ പ്രതിയും ഇരിങ്ങാലക്കുട പുല്ലൂര്‍ സ്വദേശിയുമായ പുലിക്കോട്ടില്‍ മേജോയെയാണ് (46 വയസ്സ്) ഇരിങ്ങാലക്കുട ഇന്‍സ്‌പെക്ടര്‍ എം.കെ.സുരേഷ് കുമാറും എസ്.ഐ സി.വി.ബിബിനും സംഘവും പിടികൂടിയത്. മുംബൈയില്‍ സ്ഥിരതാമസക്കാരായ പുത്തൂര്‍ കണ്ണത്ത് വീട്ടില്‍ സുരേഷ് നായര്‍ ഭാര്യ സുജാതനായര്‍ എന്നിവരില്‍ നിന്നും പല തവണയായി അമ്പതുലക്ഷം രൂപയോളം ഇയാള്‍ തട്ടിയെടുത്തത്. ഗോഷ് ലാന്റ് വില്ലാസ്, അപ്പര്‍ട്ട്‌മെന്റ്‌സ് എന്ന പേരില്‍ നിര്‍മ്മാണ കമ്പനിയുണ്ടാക്കി പരസ്യം നല്‍കിയായിരുന്നു തട്ടിപ്പ്. പരാതിക്കാരുമായി കരാറുണ്ടാക്കിയ പ്രതി വില്ലയുടെ വിവിധ നിര്‍മ്മാണ ഘട്ടങ്ങളുടെ ചിത്രങ്ങള്‍ ഇവര്‍ക്ക് ഓണ്‍ വഴി അയച്ചുകൊടുത്ത് ഘട്ടം ഘട്ടമായി ബാങ്ക് വഴി പണം നിക്ഷേപിപ്പിച്ചു. എന്നാല്‍ ഈ ചിത്രങ്ങളെല്ലാം നാട്ടിലെ പലരുടേയും നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടങ്ങളുടെ ചിത്രങ്ങളായിരുന്നു എന്ന് വൈകിയാണ് പരാതിക്കാര്‍ അറിയുന്നത്.വ്യാജ വെബ് സൈറ്റ് വഴിയും,ഇന്ത്യയിലെ പ്രമുഖ പത്രമാധ്യമങ്ങളിലും ഇംഗ്ലീഷ് മാഗസിനുകളിലും ആകര്‍ഷണങ്ങളായ പരസ്യങ്ങളാണ് ഇയാളുടെ കമ്പനിയുറs പേരില്‍ കൊടുത്തിരുന്നത്. തൃപ്പൂണിത്തുറയില്‍ ഇതേ കമ്പനിയുടെ പേരില്‍ പുതിയ തട്ടിപ്പുമായി നടക്കുന്നതിനിടയിലാണ് പോലീസ് പിടിയിലാകുന്നത്. രാജ്യത്തെ പ്രമുഖ നിര്‍മ്മാണ കമ്പനികള്‍ നിര്‍മ്മിക്കുന്ന വില്ലകള്‍,ഫ്‌ലാറ്റുകള്‍ എന്നിവയുടെ ചിത്രങ്ങള്‍ ഇയാളുടെ കമ്പിനിയുടേതാക്കി പ്രസിദ്ധീകരിച്ചാണ് ആളുകളെ ആകര്‍ഷിച്ചിരുന്നത്. അരിമൊത്ത കച്ചവടം നടത്താമെന്ന് പറഞ്ഞ് തൃശൂര്‍ സ്വദേശി ഔസേപ്പ് എന്നയാളില്‍ നിന്ന് 4 ലക്ഷം രപ യും ഇയ്യാള്‍ തട്ടിപ്പു നടത്തിയിട്ടുണ്ട്. ഇരിങ്ങാലക്കുട സ്റ്റേഷനില്‍ മാത്രം ഇയാള്‍ക്കെതിരെ അഞ്ച് തട്ടിപ്പു കേസുണ്ട്.തൃപ്പൂണിത്തുറ, ചോറ്റാനിക്കര, മണ്ണുത്തി, തൃശൂര്‍, അന്തിക്കാട് എന്നിവിടങ്ങളിലും ഇയാള്‍ക്കെതിതെ കേസുകളുണ്ട്. ഇരിങ്ങാലക്കുട ഡി വൈ എസ് പി ഫേമസ് വര്‍ഗ്ഗീസിന്റെ നേതൃത്വത്തില്‍ സീനിയര്‍ സി.പി ഒ മുരുകേഷ് കടവത്ത്, സി.പി.ഒ മാരായ എ.കെ മനോജ്, എ.കെ രാഹുല്‍, അനൂപ് ലാലന്‍, ടി.എസ് സുനില്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

 

Hot this week

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

Topics

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം: അന്താരാഷ്ട്ര യോഗ ദിനവുമായി...

കാറളം സർവ്വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡ് നൽകി

കിഴുത്താണി: കാറളം സർവ്വീസ് സഹകരണ ബാങ്കിന്റെ 2026 ലെ വിദ്യാഭ്യാസ അവാർഡ്...

നിര്യാതനായി

പുല്ലൂർ അറക്കൽ ദേവസ്സി മകൻ ജോണി (81)വയസ്സ് തിങ്കളാഴ്ച വൈകീട്ട് 6മണിക്ക്...
spot_img

Related Articles

Popular Categories

spot_imgspot_img