ഇരിങ്ങാലക്കുട : കേരള ഫോക്ലോര്‍ അക്കാദമി ഏര്‍പ്പെടുത്തിയ ഗുരുപൂജ അവാര്‍ഡിന് ഇരിങ്ങാലക്കുട ചുങ്കം സ്വദേശി റിട്ട. എസ്.ഐ എ.ഐ മുരുകന്‍ അര്‍ഹനായി.തൃശ്ശൂര്‍ ജില്ലയിലേക്ക് കളരിപ്പയറ്റിനുള്ള കേരള ഫോക്ലോര്‍ അക്കാദമിയുടെ ഈ അവാര്‍ഡ് ഇതാദ്യമാണ്.ജില്ലാ കളരിപ്പയറ്റ് പ്രസിഡന്റ്, സ്റ്റുഡന്റസ് പോലീസ് കളരിപ്പയറ്റ് പരിശീലകന്‍ ,മഹാത്മാ കലാക്ഷേത്ര കളരിസംഘം ഗുരുക്കള്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന മുരുകന്‍ ഗുരുക്കള്‍ 35 വര്‍ഷക്കാലമായി കേരള പോലീസ് സേനയുടെ കീഴില്‍ പത്തോളം പോലീസ് ശിഷ്യന്മാരോടൊപ്പവും ശബരിമല സന്നിധാനത്തു കേരള തനത് കലയെ അവതരിപ്പിച്ചു പോരുന്നു. 60 വര്‍ഷത്തോളമായി കളരി രംഗത്തുണ്ട്. ഭാര്യ പത്മ മുരുകനും മക്കള്‍ ഓമല്‍ ശങ്കറും മീനാക്ഷിയും എല്ലാ പിന്തുണയും നല്‍കി പിന്നിലുണ്ട്.
Advertisement