ഇരിങ്ങാലക്കുട-സമസ്ത കേരള വാരിയര്‍ സമാജം ഇരിങ്ങാലക്കുട യൂണിറ്റിന്റെ നവീകരിച്ച ഓഫീസിന്റെ കെട്ടിടോദ്ഘാടനം കേന്ദ്ര പ്രസിഡന്റ് പി .വി മുരളീധരന്‍ നിര്‍വ്വഹിച്ചു.യൂണിറ്റ് പ്രസിഡന്റ് എ വേണുഗോപാലന്‍ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി എ .സി സുരേഷ് മുഖ്യപ്രഭാഷണം നടത്തി.കയ്യെഴുത്തു മാസിക പ്രകാശനം ജില്ലാപ്രസിഡന്റ് പി .വി ധരണീധരന്‍ നിര്‍വ്വഹിച്ചു. ഉണ്ണായി വാരിയര്‍ അനുസ്മരണം കെ പത്മനാഭ വാര്യര്‍ നത്തി.മുന്‍സിപ്പല്‍ കൗണ്‍സിലര്‍ പി .എം രമേഷ് വാര്യര്‍് ,ജില്ലാ ട്രഷറര്‍ സി വി ഗംഗാധരന്‍ ,വൈസ് പ്രസിഡന്റ് കെ വി ചന്ദ്രന്‍ ടി. രാമചന്ദ്രന്‍ ,സതീശന്‍ പി വാര്യര്‍ എന്നിവര്‍ ആശംകളര്‍പ്പിച്ചു.സെക്രട്ടറി കെ വി രാമചന്ദ്രന്‍ സ്വാഗതവും വനിതാ വിഭാഗം പ്രസിഡന്റ് ഇന്ദിരാ ശശീധരന്‍ നന്ദിയും പറഞ്ഞു .പെന്‍ഷന്‍ ,വിദ്യാഭ്യാസം എന്നീ അവാര്‍ഡുകള്‍ ചടങ്ങില്‍ വിതരണം ചെയ്തു
Advertisement