കളിയാക്കിയതിലുള്ള വിരോധം വച്ച് ആക്രമണം -പ്രതികള്‍ക്ക് തടവും പിഴയും

389

ഇരിങ്ങാലക്കുട-കൊടുങ്ങല്ലൂര്‍ താലൂക്ക് പുല്ലൂറ്റ് വില്ലേജ് മണ്ണാറത്താഴം ദേശത്ത് മടത്തിവീട്ടില്‍ മോഹനന്‍ മകന്‍ രഞ്ജിത്തിനെ (28 )മുമ്പ് കളിയാക്കിയതിലുള്ള വിരോധം വച്ച് മര്‍ദ്ദിക്കുകയും ആയുധം കൊണ്ട് ആക്രമിക്കുകയും ചെയ്ത കേസില്‍ പ്രതികളായ പുല്ലൂറ്റ് വില്ലേജ് കാവി്ല്‍കടവ് ദേശത്ത് എടക്കൂട്ടത്തില്‍ വീട്ടില്‍ അലി മകന്‍ ആഷിഫ് (23) ,ഉള്ളിശ്ശേരി വീട്ടില്‍ നൗഷാദ് (21) ,പോണത്ത് വീട്ടില്‍ മാര്‍ട്ടിന്‍ മകന്‍ പ്രിന്‍സ് (28),വലത്തറ വീട്ടില്‍ അലി മകന്‍ അന്‍സാബ് (24) എന്നിവരെ കുറ്റക്കാരനെന്ന് കണ്ട് 3 വര്‍ഷം കഠിന തടവിനും 10000 രൂപ വീതം പിഴയൊടുക്കുന്നതിനും ഇരിങ്ങാലക്കുട അഡീഷണല്‍ അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജ് ജോമോന്‍ ജോണ്‍ ശിക്ഷ വിധിച്ചു.കൊടുങ്ങല്ലൂര്‍ പോലീസ് സബ്ബ് ഇന്‍സ്‌പെക്ടറായിരുന്ന പി കെ പത്മരാജന്റെ നേതൃത്വത്തിലാണ് കേസന്വേഷണം നടത്തി കുറ്റപത്രം നടത്തിയത് .കേസില്‍ പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പി ജെ ജോബി ,അഡ്വക്കെറ്റുമാരായ ജിഷ ജോബി ,എബിന്‍ ഗോപുരന്‍ ,അല്‍ജോ പി ആന്റണി ,ദിനല്‍ വി എസ് എന്നിവര്‍ ഹാജരായി

 

Advertisement