വാരിയര്‍ സമാജം കെട്ടിടോദ്ഘാടനം ഡിസംബര്‍ 8 ന്

426

ഇരിങ്ങാലക്കുട: സമസ്ത കേരള വാരിയര്‍ സമാജം ഇരിങ്ങാലക്കുട യൂണിറ്റിന്റെ നവീകരിച്ച ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം ഡിസംബര്‍ 8 ശനിയാഴ്ച്ച രാവിലെ 9.30ന് പേഷ്‌കാര്‍ റോഡിലുള്ള സമാജം ഹാളില്‍ സമാജം സംസ്ഥാന പ്രസിഡന്റ് പി.വി.മുരളീധരന്‍ നിര്‍വ്വഹിക്കും. യൂണിറ്റ് പ്രസിഡന്റ് എ.വേണുഗോപാലന്‍ അധ്യക്ഷത വഹിക്കും. ജില്ലാ സെക്രട്ടറി എ.സി.സുരേഷ് മുഖ്യ പ്രഭാഷണം നടത്തും.ഇതിനോടനുബന്ധിച്ച് ഉണ്ണായിവാരിയര്‍ അനുസ്മരണവും, കൈയെഴുത്തു മാസിക പ്രകാശനവും നടക്കും.

 

Advertisement