കേരള മഹിള സംഘം ടൗണ്‍ ലോക്കല്‍ സമ്മേളനം നടന്നു

318

ഇരിങ്ങാലക്കുട : കേരള മഹിള സംഘം ടൗണ്‍ ലോക്കല്‍ സമ്മേളനം സി.അച്യുതമേനോന്‍ സ്മാരകത്തില്‍ ജില്ലാ സെക്രട്ടറി എം.സ്വര്‍ണ്ണലത ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ടി.വി.ലീല പതാക ഉയര്‍ത്തി സമ്മേളന നടപടികള്‍ ആരംഭിച്ചു. സെക്രട്ടറി ശോഭന മനോജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അഡ്വ.ജിഷ ജോബി സ്വാഗതവും ശോഭന മനോജ് നന്ദിയും പറഞ്ഞു. ഷീല വിജയകുമാര്‍, വി.കെ.സരിത, കെ.എസ്.പ്രസാദ് , പത്മിനി സുധീഷ് എന്നിവര്‍ അഭിവാദ്യം ചെയ്തു. പ്രസിഡന്റായി അഡ്വ.ജിഷ ജോബി, സെക്രട്ടറിയായി ശോഭന മനോജ് എന്നിവരെ തെരഞ്ഞെടുത്തു.

Advertisement