ഭാരതത്തിലെ ന്യൂനപക്ഷങ്ങളുടെ സംരക്ഷകര്‍ കോണ്‍ഗ്രസ് മാത്രം- കെപി.സി.സി.ജനറല്‍ സെക്രട്ടറി എം.പി.ജാക്സണ്‍.

395

ഇരിങ്ങാലക്കുട; രാജ്യത്തിലെ അവിഭാജ്യഘടകമായ ന്യുനപക്ഷ ജനവിഭാഗങ്ങള്‍ക്ക് എന്നും സംരക്ഷണവും വിവിധ മേഖലകളില്‍ ആനുകൂല്യങ്ങളും നല്‍കിപോന്നിട്ടുളളത് കോണ്‍ഗ്രസ്സും കോണ്‍സ്സ് സര്‍ക്കാരുകളുമാണെന്ന് കെ.പി.സി.സി.ജനറല്‍ സെക്രട്ടറി എം.പി.ജാകസണ്‍. ഇരിങ്ങാലക്കുട ബ്ലോക്ക്് കോണ്‍ഗ്രസ് ന്യൂനപക്ഷ സെല്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജാക്സണ്‍. ഇന്ത്യന്‍ ഭരണഘടനയ്ക്ക് അനുസ്്യതമായിന്യൂനപക്ഷങ്ങള്‍ക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന മുഴുവന്‍ അവകാശങ്ങളും സംരക്ഷണങ്ങളും ധ്വംസിക്കുവാനാണ് നരേന്ദ്രമോഡി സര്‍ക്കാര്‍ ശ്രമിച്ചു ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും ജാക്സണ്‍ കുറ്റപ്പെടുത്തി. ആര്‍.എസ്.എസിന്റെ അജണ്ടയായ ഹിന്ദു രാഷ്ട്രം സ്ഥാപിക്കുവാനാണ് കഴിഞ്ഞ നാലര വര്‍ഷമായി മോദി ശ്രമിച്ചു കൊണ്ടിരിക്കുന്നത്. സ്വാതന്ത്രനന്തര ഭാരതത്തില്‍ ഏറ്റവും കൂടുതല്‍ വര്‍ഗ്ഗീയ ലഹളകള്‍ അരങ്ങേറിയത്് മോദി സര്‍ക്കാരന്റെ കാലത്താണ്്. ഭയാശങ്കകള്‍ മാത്രമാണ് മോദി ന്യുനപക്ഷങ്ങള്‍ക്ക് സമ്മാനിച്ചു കൊണ്ടിരിക്കുന്നത്. അടുത്ത ലോകസഭ തെരഞ്ഞടുപ്പോടുകൂടി ആര്‍.എസ്.എസിന്റെ ഹിന്ദുരാഷ്്രട വ്യാമോഹം തകരുമെന്നും ജാക്സണ്‍ പറഞ്ഞു. മതേതര കാഴ്ചപാടുളള കോണ്‍ഗ്രസ്സില്‍ മാത്രമാണ് ന്യൂനക്ഷങ്ങള്‍ക്ക് എന്നും സംരക്ഷണമെന്നും ജാക്സണ്‍ വ്യക്തമാക്കി. കണ്‍വെന്‍ഷനില്‍ ബ്ലോക്ക് ചെയര്‍പേഴ്സണ്‍ വത്സ ജോണ്‍ കണ്ടംകുളത്തി അദ്ധ്യക്ഷതവഹിച്ചു. സംസ്ഥാന കമ്മറ്റി അംഗംപി.എ.അബ്ദുള്‍ ബഷീര്‍, ജില്ലാവൈസ് പ്രസിഡണ്ട് ആനി തോമസ്, ജില്ല ാകമ്മറ്റിഅംഗം പി.സി.ജോര്‍ജ്, ജോണ്‍സണ്‍ മാമ്പിളളി, ജിതു ജോസ്, റെജു, തുടങ്ങിയവര്‍ സംസാരിച്ചു.

 

Advertisement