പിതാവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ 7 വര്‍ഷം കഠിനതടവിനും 50000 രൂപ പിഴ ഒടുക്കാനും ശിക്ഷിച്ചു

534

ഇരിങ്ങാലക്കുട-പിതാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ മനപൂര്‍വ്വമില്ലാത്ത നരഹത്യക്ക് 7 വര്‍ഷം കഠിനതടവിനും 50000 രൂപ പിഴ ഒടുക്കാനും ഇരിങ്ങാലക്കുട അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് ജി ഗോപകുമാര്‍ ശിക്ഷിച്ചു.കടുപ്പശ്ശേരി വില്ലേജില്‍ പുതുവാട്ടില്‍ ചാത്തന്‍ മകന്‍ 70 വയസ്സ് ,കുട്ടന്‍ എന്നയാളെ മകനായ ദീപു (43 വയസ്സ് ) എന്ന പ്രതി മദ്യലഹരിയില്‍ 3.5.2015 ന് വീട്ടില്‍ മര്‍ദ്ദിച്ച് അവശനാക്കുകയും പരിക്കിന്റെ കാഠിന്യത്താല്‍ 4.5.2015 തിയ്യതി ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയില്‍ വച്ച് മരണപ്പെടുകയുമാണ് ചെയ്തത് .ഇരിങ്ങാലക്കുട പോലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന എം ജെ ജിജോ രജിസ്ട്രര്‍ ചെയ്ത കേസില്‍ പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആയിരുന്ന ടി എസ് സിനോജ് ആണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത് .പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്ന് 16 സാക്ഷികളെ വിസ്തരിക്കുകയും 20 രേഖകള്‍ ഹാജരാക്കുകയും ചെയ്തു.കേസില്‍ പ്രോസിക്യൂഷന് വേണ്ടി പ്രോസിക്യൂട്ടര്‍ പി ജെ ജോബി ,അഡ്വക്കെറ്റുമാരായ ജിഷ ജോബി ,അല്‍ജോ പി ആന്റണി ,എബിന്‍ ഗോപുരന്‍ ,സി ജി ഷിഷിര്‍ ,വി എസ് ദിനല്‍ എന്നിവര്‍ ഹാജരായി

Advertisement