Saturday, March 28, 2026
28.9 C
Irinjālakuda

നക്ഷത്രരാവുകളെ വരവേല്‍ക്കാന്‍ ക്രൈസ്റ്റില്‍ പ്രകൃതിദത്തഫലങ്ങള്‍ മാത്രം അടങ്ങിയ ക്രിസ്തുമസ് കേക്ക് ഒരുങ്ങുന്നു.

പ്രകൃതിദത്തഫലങ്ങള്‍ മാത്രം ഉപയോഗിച്ച് കേക്കുകള്‍ നിര്‍മ്മിച്ച്
ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജ് വ്യത്യസ്തമായ ക്രിസ്തുമസ് ആഘോഷത്തി
നൊരുങ്ങുന്നു. ക്രിസ്തുമസ് വിപണി ലക്ഷ്യമാക്കി വന്‍കിട ഭക്ഷ്യനിര്‍മ്മാതാക്കള്‍
പലതരം പ്രിസര്‍വേറ്റീവുകള്‍ ചേര്‍ത്ത് വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മ്മിക്കുന്ന
കേക്കുകള്‍ ദീര്‍ഘകാലം കേടുകൂടാതെയിരിക്കുമെങ്കിലും അവയുടെ ഉപയോഗം
ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു എന്ന തിരിച്ചറിവില്‍നിന്നാണ് ക്രൈസ്റ്റ് കോളേജ്
ഹോട്ടല്‍ മാനേജുമെന്റ് വിഭാഗം ഈ നൂതനപരീക്ഷണത്തിനൊരുങ്ങുന്നത്.
ഇന്ന് കോളേജില്‍ നടന്ന കേക്ക് മാരിനേറ്റിംഗ് ചടങ്ങിന് പ്രിന്‍സിപ്പല്‍
ഡോ.മാത്യു പോള്‍ ഊക്കന്‍, പി.ആര്‍.ഒ. പ്രൊഫ.സെബാസ്റ്റ്യന്‍ ജോസഫ്, സ്റ്റാഫ്
അഡൈ്വസര്‍ ഡോ.ടി. വിവേകാനന്ദ, ലൈബ്രേറിയന്‍ ഫാ.സിബി ഫ്രാന്‍സീസ്,
ഡോ.എന്‍.അനില്‍കുമാര്‍, ഹോട്ടല്‍ മാനേജുമെന്റ് വിഭാഗം മേധാവി ടോയ്ബി
ജോസഫ്, അദ്ധ്യാപകരായ പയസ് ജോസഫ്, ജെന്നി ടോണി, അജിത്ത് മാണി
എന്നിവര്‍ നേതൃത്വം നല്‍കി.നിരവധി അദ്ധ്യാപകരും അനദ്ധ്യാപകരും ചടങ്ങിന്
സാക്ഷിയായി.
ഈന്തപ്പഴം, ഉണക്കമുന്തിരി, ടൂട്ടിഫ്രൂട്ടി, അണ്ടിപ്പരിപ്പ്, അത്തിപ്പഴം, കരാമല്‍,
,തേന്‍ എന്നിവ തുല്യ അനുപാതത്തില്‍ എടുത്ത് പലതരം സുഗന്ധവ്യഞ്ജനങ്ങള്‍
കലര്‍ത്തി ക്രിസ്തുമസ് കേക്ക് നിര്‍മ്മിക്കാന്‍ വേണ്ടി മൂന്നാഴ്ചയോളം ഭരണികളില്‍
സൂക്ഷിച്ചുവയ്ക്കുന്ന രീതി പാശ്ചാത്യസംസ്‌കാരത്തില്‍ വ്യാപകമാണ്. കുടുംബത്തില്‍
എല്ലാവരും ഒത്തുചേരുന്ന ഒരു ചടങ്ങായാണ് യൂറോപ്യന്‍മാന്‍മാര്‍ ഇത് ആഘോഷി
ക്കുന്നത്. ഉദ്ദേശം 40 കിലോ ഉണങ്ങിയ ഇന്ത്യന്‍-വിദേശി പഴങ്ങളാണ് ഇന്നലെ നടന്ന
ചടങ്ങില്‍ ഉപയോഗിച്ചത്. ഉദ്ദേശം 200 കിലോ കേക്ക് ഇതുവഴി നിര്‍മ്മിക്കാനാകും.
ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥികളുടെ പഠനത്തിന്റെ ഭാഗമായുള്ള പരിശീലന
പരിപാടിയാണിത്. നിലവില്‍ ലാഭവും നഷ്ടവും ഇല്ലാത്ത വിധത്തില്‍ വില നിശ്ചയിക്കും.
ഭാവിയില്‍ കൂടിയ തോതില്‍ ഉല്പാദനം ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നു..
ആഘോഷവേളകളില്‍ സുരക്ഷിതമായ ഭക്ഷണം എന്ന സന്ദേശം
പൊതുജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതായും പോഷകാംശം
നഷ്ടപ്പെടാതെ ഭക്ഷണപാനീയങ്ങള്‍ തയ്യാറാക്കുന്ന വിധം പരിശീലിപ്പിക്കാന്‍
കോളേജില്‍ ഹ്രസ്വകാല കോഴ്‌സുകള്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നതായും പ്രിന്‍സിപ്പല്‍
ഡോ.മാത്യു പോള്‍ ഊക്കന്‍, ഹോട്ടല്‍ മാനേജ്‌മെന്റ് വിഭാഗം മേധാവി പ്രൊഫ.ടോയ്ബി
ജോസഫ് എന്നിവര്‍ പറഞ്ഞു. കാലിക്കറ്റ് സര്‍വ്വകലാശാല സിലബസ്സില്‍ ത്രിവല്‍സര
ഹോട്ടല്‍ മാനേജുമെന്റ ്‌കോഴ്‌സ് നടത്തുന്ന അപൂര്‍വ്വ കോളേജുകളിലൊന്നാണ്
ക്രൈസ്റ്റ് കോളേജ്. ആദ്യ ബാച്ചിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും വിദേശത്തും
ഇന്ത്യയിലും മികച്ച ഹോട്ടലുകളില്‍ ജോലി ലഭിച്ചതായി പി.ആര്‍.ഒ. ഡോ.സെബാസ്റ്റ്യന്‍
ജോസഫ് അറിയിച്ചു.

 

Hot this week

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ മാരി സെകിഗുച്ചിയുടെ സന്ദർശനവും സംവാദവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

Topics

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

നിര്യാതനായി

തളിയപറമ്പിൽ ചാത്തു മകൻ അശോകൻ (91) നിര്യാതനായി. മുൻ കാട്ടൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌,...

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി രണ്ടാം തവണയും ചാമ്പ്യൻസ്

ആൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി നെറ്റ്ബോൾ മത്സരത്തിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി...
spot_img

Related Articles

Popular Categories

spot_imgspot_img