തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി എല്‍.ഡി.എഫ് റാലിയും, പൊതുസമ്മേളനവും നടന്നു

289
Advertisement

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട നഗരസഭയിലെ രണ്ടാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥിയായ കെ.എം.കൃഷ്ണ കുമാറിന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി എല്‍.ഡി.എഫ് റാലിയും, പൊതുസമ്മേളനവും നടന്നു.കരുവന്നൂര്‍ പുത്തന്‍തോട് സെന്ററില്‍ നിന്നാരംഭിച്ച റാലി ബംഗ്ലാവ് മൈതാനിയില്‍ സമാപിച്ചു.തുടര്‍ന്ന് ചേര്‍ന്ന പൊതുസമ്മേളനം സി.എന്‍.ജയദേവന്‍ എം.പി ഉദ്ഘാടനം ചെയ്തു.കെ.എഫ്. ഡേവിസ്, രാഘവന്‍ മുളങ്ങാടന്‍, ജയന്‍ അരിമ്പ്ര, എം.ബി.ഗിരീഷ്, കെ.ശ്രീകുമാര്‍, ഉല്ലാസ് കളക്കാട്ട്, ടി.കെ.സുധീഷ്, കെ.സി.പ്രേമരാജന്‍, പി.മണി എന്നിവര്‍ പ്രസംഗിച്ചു.എം.ബി.രാജു അദ്ധ്യക്ഷനായി.കെ.നന്ദനന്‍ സ്വാഗതവും, കെ.എം.മോഹനന്‍ നന്ദിയും പറഞ്ഞു.

 

Advertisement