കെ.പി ബാബു കോലങ്കണ്ണിക്ക് യാത്രയയപ്പ് നല്‍കി.

533

ഇരിങ്ങാലക്കുട : അവിട്ടത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്നും
ഇന്റേണല്‍ ഓഡിറ്ററായി വിരമിക്കുന്ന കെ.പി ബാബു കോലങ്കണ്ണിക്ക്
യാത്രയയപ്പ് നല്‍കി. 31 വര്‍ഷത്തെ സ്തുത്യര്‍ഹ സേവനങ്ങള്‍ക്ക്
ശേഷമാണ് കെ.പി ബാബു അവിട്ടത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്നും
വിരമിക്കുന്നത്.അവിട്ടത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിലെ വിവിധ
ശാഖകളിലായി ക്ലര്‍ക്ക്,അക്കൗണ്ടന്റ്,ബ്രാഞ്ച് മാനേജര്‍,ഇന്റേണല്‍
ഓഡിറ്റര്‍ തുടങ്ങി വിവിധ തസ്തികകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.അവിട്ടത്തൂര്‍ എല്‍.ബി.എസ്.എം.എച്ച്.എസ് സ്‌കൂള്‍ ഹാളില്‍ നടന്ന യാത്രയയപ്പ് സമ്മേളനം വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര തിലകന്‍ ഉദ്ഘാടനം ചെയ്തു.ബാങ്ക്പ്ര സിഡന്റ് കെ.എല്‍ ജോസ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.വേളൂക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി പീറ്റര്‍ കെ.പി ബാബുവിന് ഉപഹാരം നല്‍കി.ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ തോമസ് കോലങ്കണ്ണി,വിജയലക്ഷ്മി വിനയചന്ദ്രന്‍ ,വേളൂക്കര പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സന്‍ ജയശ്രീ അനില്‍കുമാര്‍,വേളൂക്കര പഞ്ചായത്ത് അംഗങ്ങളായ
കെ.കെ വിനയന്‍,മേരി ലാസര്‍,കെ.എ പ്രകാശന്‍, ബാങ്ക് വൈസ് പ്രസിഡന്റ് ധന്യ
മനോജ്, ബാങ്ക് സെക്രട്ടറി സുകു കെ.ഇട്ട്യേശന്‍ എന്നിവര്‍ സംസാരിച്ചു.കെ.പി ബാബു കോലങ്കണ്ണി മറുപടി പ്രസംഗം നടത്തി.

 

Advertisement