ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍വെച്ച് നടക്കുന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പുരുഷ വിഭാഗം ടേബിള്‍ ടെന്നീസില്‍ കോഴിക്കോട് ഫറൂക്ക് കോളേജിനെ തോല്പിച്ച് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജും, കോഴിക്കോട് ആര്‍ട്‌സ് കോളേജിനെ തോല്പിച്ച് പാലക്കാട് വിക്‌ടോറിയ കോളേജും ഫൈനലില്‍ പ്രവേശിച്ചു.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പുരുഷവിഭാഗം ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. മാത്യു പോള്‍ ഊക്കന്‍ നിര്‍വ്വഹിച്ചു. ഫാ. ജോയ് പീണിക്കപറമ്പില്‍, പാലക്കാട് വിക്‌ടോറിയ കോളേജ് ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടര്‍ ഡോ. സജീഷ്‌കുമാര്‍,
അസിസ്റ്റന്റ് പ്രൊഫസര്‍ കെ.എം. സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Advertisement