28 സംസ്ഥാനങ്ങളിലെ ഭക്ഷണങ്ങളുടെ മേള നടത്തി അവിട്ടത്തൂര്‍ എല്‍ .ബി .എസ്. എം

323

അവിട്ടത്തൂര്‍-ഭാരത് സ്‌കൌട്ട് & ഗൈഡ്‌സ് യൂണിറ്റിന്റെ നേതൃത്വത്തില്‍ 28 സംസ്ഥാനങ്ങളിലെ ഭക്ഷണങ്ങളുടെ മേള നടത്തി. രുചികരവും വൈവിധ്യമാര്‍ന്ന ഓരോ സംസ്ഥാനത്തെയും പ്രതിനിധാനം ചെയ്യുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഒരുക്കിയിരിക്കുന്നു. ഇരിങ്ങാലക്കുട എക്‌സൈസ് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ ശ്രീ റാഫേല്‍ ക്ലാസ് നയിച്ചു. സ്‌കൂളിള്‍ പ്രിന്‍സിപ്പല്‍ ഡോ. എ. വി. രാജേഷ് ഉദ്ഘാടനം ചെയ്തു. ഗൈഡ്‌സ് ക്യാപ്റ്റന്‍ പ്രസീദ ടി. എന്‍., ഫസ്റ്റ് അസിസ്റ്റന്റ് അംബിക വി. ജി., സ്റ്റാഫ് സെക്രട്ടറി കെ. ആര്‍. രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

 

 

Advertisement