ഇരിങ്ങാലക്കുട-ജ്യോതിസ് സ്‌കില്‍ ഡെവലപ്പ്‌മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ 75 ല്‍പ്പരം വിഭവങ്ങളുമായി ജ്യോതിസ്സ് ഫുഡ് ഫെസ്റ്റ് കൊണ്ടാടി.മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ഫിലോമിന ജോയ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.കോളേജ് പ്രിന്‍സിപ്പാള്‍ കുമാര്‍ സി.കെ അധ്യക്ഷത വഹിച്ചു.പ്രോഗ്രാം കോര്‍ഡിനേറ്റര്‍ മഞ്ജു കെ എം ,പ്രിയ ബൈജു എന്നിവര്‍ ആശംസകളര്‍പ്പിച്ചു.എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹുസൈന്‍ എം .എ സ്വാഗതവും ,വിദ്യാര്‍ത്ഥി പ്രതിനിധി റിഷിഭ കെ അശോക് നന്ദിയും പറഞ്ഞു.കപ്പ ജ്യൂസ്,ഫ്രഞ്ച് റൈസ് ബര്‍ഗര്‍,പുഡ്ഡിഗ്ഗ് കേക്ക് ,സ്പാനീഷ് റോള്‍ മുതലായ 75 ല്‍പ്പരം വ്യത്യസ്തയാര്‍ന്ന വിഭവങ്ങളാണ് ഫെസ്റ്റില്‍ ഒരുക്കിയത്
Advertisement