പുസ്തകക്കൂട – പുസ്തകവിതരണ പരിപാടി സമാപിച്ചു

311

ഇരിങ്ങാലക്കുട : പ്രളയബാധിതമേഖലകളിലെ സ്‌കൂളുകള്‍ക്കും ലൈബ്രറികള്‍ക്കും പുസ്തകങ്ങള്‍ വിതരണം ചെയ്യുതിനായി രൂപംകൊണ്ട പുസ്തകക്കൂട പരിപാടി സമാപിച്ചു. പറപ്പൂക്കര പഞ്ചായത്തിലെ സ്‌കൂളുകള്‍ക്ക് പുസ്തകവിതരണം നടത്തികൊണ്ടായിരുന്നു സമാപന പരിപാടി. പി.വി.എസ്.എച്ച്.എസ് പറപ്പൂക്കര ഹയര്‍സെക്കന്ററി സ്‌കൂളില്‍ വച്ച് നടന്ന പരിപാടി ഡോ. എന്‍ ആര്‍ . ഗ്രാമപ്രകാശ് ഉദ്ഘാടനം ചെയ്തു, എസ്.എസ്.എ ഇരിങ്ങാലക്കുട ബി.പി.ഒ എന്‍. എസ് സുരേഷ്ബാബു അധ്യക്ഷത വഹിച്ചു. എ.യു.പി.എസ് പറപ്പൂക്കര പ്രധാനാധ്യാപിക സി. സുമതി, പി.വി.എസ്.എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍ ആര്‍.വി സില്‍വി , പ്രധാനാധ്യാപിക കെ.എസ്.ഉദയ തുടങ്ങിയവര്‍ സംസാരിച്ചു. പുസ്തകക്കൂടയുടെ ഭാഗമായി ജില്ലയിലാകെ 30000 പുസ്തകങ്ങള്‍ സമാഹരിച്ച് വിതരണം ചെയ്തു.

Advertisement