ശ്രീ കൂടല്‍മാണിക്യ ക്ഷേത്രത്തിലേക്കുള്ള തണ്ടിക വരവ് പുറപ്പെട്ടു

392

ഇരിങ്ങാലക്കുട: ശ്രീ കൂടല്‍മാണിക്യ ക്ഷേത്രത്തിലേക്കുള്ള തണ്ടിക വരവ് ചാലക്കുടി പോട്ടയില്‍ പ്രവര്‍ത്തി കച്ചേരിയില്‍ നിന്നും വാളും പരിചയും, കുത്തുവിളക്കും അകമ്പടിയായി കാല്‍നടയായി പുറപ്പെട്ടു. 20 കിലോ മീറ്ററോളം നടന്ന് വൈകീട്ട് നാലരയോടെ തണ്ടിക ഠാണാവിലെ ദേവസ്വം വക സ്ഥലത്തെത്തും തുടര്‍ന്ന് നാഗസ്വരമേളത്തോടെ പള്ളിവേട്ട ആല്‍ത്തറയിലേക്കും അവിടെ നിന്ന് വാദ്യമേളങ്ങളോടെ ഘോഷയാത്രയായി ക്ഷേത്രത്തിലേക്കും എത്തും. പത്തര തണ്ട് നേന്ത്രക്കുല, കദളിക്കുല, ഫലവ്യജ്ഞനങ്ങള്‍ തുടങ്ങിയവയാണ് തണ്ടികയായി ക്ഷേത്രത്തിലെത്തുക.

Advertisement